Image

ജയരാജന്റെ റിലീസിങ് ഓര്‍ഡറുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടു

Published on 16 November, 2011
ജയരാജന്റെ റിലീസിങ് ഓര്‍ഡറുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടു
കൊല്ലം: സുപ്രീംകോടതി ജാമ്യം അനുവദിച്ച സി.പി.എം. നേതാവ് എം.വി.ജയരാജന്റെ ജയില്‍മോചനത്തിനുവേണ്ട റിലീസിങ് ഓര്‍ഡറുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടു.

കൊച്ചിയില്‍ ഹൈക്കോടതിയില്‍ നിന്ന് ബുധനാഴ്ച കാലത്ത് ഓര്‍ഡറുമായി വന്ന വാഹനം കരുനാഗപ്പള്ളിക്കടുത്തുവച്ചാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ കാര്‍ ഡ്രൈവറെയും ഒരു വഴിയാത്രക്കാരനെയും കരുനാഗപ്പള്ളിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയരാജന്റെ അഭിഭാഷകരും ഹൈക്കോടതിയിലെ പ്യൂണുമായിരുന്നു കാറിലുണ്ടായിരുന്നത്.

റിലീസിങ് ഓര്‍ഡര്‍ ജയിലില്‍ നേരിട്ട് എത്തിക്കണമെന്നാണ് നിയമനം. നേരത്തെ ജയരാജന് ഉച്ചയോടെ ജയലില്‍ നിന്നിറങ്ങാനാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ജയലില്‍മോചനം വീണ്ടും നീളുന്ന ലക്ഷണമാണ്. ജയില്‍മോചിതനായ ജയരാജന് സ്വീകരണം നല്‍കാന്‍ ആയിരക്കണക്കിന് സി.പി.എം. പ്രവര്‍ത്തകരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിന് പുറത്ത് തടിച്ചുകൂടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക