Image

കൊച്ചി മോഷണം: പ്രതി പിടിയില്‍

Published on 16 November, 2011
കൊച്ചി മോഷണം: പ്രതി പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും അപഹരിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ഇരുത്ത് നാരായണനെയാണ് (53) ചോറ്റാനിക്കര വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 26,500 രൂപയും രണ്ട് പവനും കണ്ടെടുത്തു. 30 പവനും എഴുപതിനായിരത്തോളം രൂപയാുമാണ് മോഷണം പോയത്. ബാക്കി സ്വര്‍ണത്തിനും കേസിലെ മറ്റു പ്രതികള്‍ക്കുമായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ നാരായണന്‍. നാരായണനുവേണ്ടി പോലീസ് ചൊവ്വാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൊച്ചിയിലെ ഈശ്വര്‍ലാല്‍ ആന്‍ഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമ ദര്‍ബാള്‍ ഹാളിന് സമീപം ഈശ്വര്‍നിവാസില്‍ നിര്‍മല ഈശ്വര്‍ലാലിന്റെ വീട്ടിലാണ് ഞായറാഴ്ച കവര്‍ച്ച നടന്നത്. നിര്‍മല ഒറ്റക്കായിരുന്നു താമസം. വീട്ടില്‍ പാചകക്കാരിയും കാവല്‍ക്കാരനും ഉണ്ടായിരുന്നെങ്കിലും അവര്‍ സ്ഥലത്തില്ലായിരുന്ന സമയത്തായിരുന്നു കവര്‍ച്ച. നാരായണന്‍ മുമ്പ് ഇവിടെ ജോലി അന്വേഷിച്ച് എത്തിയിരുന്നു. ഞായറാഴ്ച രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് നിര്‍മല വാതില്‍ തുറന്ന് വീടിനകത്തു കടന്നപ്പോള്‍ സിറ്റൗട്ടിന് സമീപമുള്ള മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന നാരായണനും മറ്റൊരാളും പിന്നാലെ വന്ന് കഴുത്തിന് കുത്തിപ്പിടിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീട്ടിലുള്ള ആഭരണങ്ങളും പണവും നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്ന് നിര്‍മല ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്ന അലമാരകള്‍ മോഷ്ടാക്കള്‍ക്ക് തുറന്നുകൊടുക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക