Image

ഭൂമികൈയേറ്റം: ഡി.എം.കെ. എം.പി. അറസ്റ്റില്‍

Published on 16 November, 2011
ഭൂമികൈയേറ്റം: ഡി.എം.കെ. എം.പി. അറസ്റ്റില്‍
ചെന്നൈ: ഭൂമികൈയേറ്റ കേസില്‍ ഡി.എം.കെയുടെ ലോക്‌സഭാംഗമായ ജെ.കെ.രതീഷ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരത്ത് നിന്നാണ് രതീഷ്‌കുമാര്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ചീപുരം ജില്ലയിലെ പപ്പന്‍ഗുഡി സ്വദേശി സാമികണ്ണിന്റെ പരാതിപ്രകാരമാണ് അറസ്റ്റ്.

രതീഷ്‌കുമാര്‍ വ്യാജപ്രമാണങ്ങള്‍ ചമച്ച് തനിക്ക് അവകാശപ്പെട്ട 1.47 ഏക്കര്‍ ഭൂമി കൈയേറിയെന്നാണ് സാമിക്കണ്ണ് നല്‍കി കേസ്. ലോക്‌സഭയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട രതീഷ്‌കുമാര്‍ രാമനാഥപമുരത്തെ ശക്തനായ ഡി.എം.കെ. നേതാവാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക