Image

ദാരിദ്ര്യം (കവിത: കൊല്ലം തെല്‍മ ടെക്‌സസ്‌)

Published on 26 April, 2014
ദാരിദ്ര്യം (കവിത: കൊല്ലം തെല്‍മ ടെക്‌സസ്‌)
പൊട്ടിയോരോട്ടുകിണ്ണത്തില്‍
പാടകെട്ടിയോരീ പഴംകഞ്ഞിവെള്ളത്തില്‍
ഇത്തിരിവറ്റിനായ്‌ പരതി
പരല്‍മീനാം വിരലുകള്‍..!

ഒട്ടിയവയറുമായ്‌ ഒട്ടുദൂരം അലഞ്ഞിട്ടൊടുവില്‍
കെഞ്ചിക്കെഞ്ചി നീട്ടിയ കൈകളില്‍,
കൈയ്യൊഴിയുവാനായ്‌
നീക്കിവച്ചുതന്നോരീകിണ്ണത്തില്‍
തെളിയുവതാര്‍ത്തിമൂത്ത്‌ മുത്തിക്കുടിക്കുവാന്‍
അടുത്തടുത്തണയും മുഖം!
ദൈന്യതയുടെ മുഖം...
ദാരിദ്ര്യത്തിന്‍ കരിമഷികറുപ്പിച്ച
കുഴിഞ്ഞിരുകണ്ണുകള്‍
വിറച്ചുതെളിയും മിന്നാമിനുങ്ങുകള്‍!

ഉണ്ടുനിറഞ്ഞവനിനിയുമുണ്ടുണ്ണുവാന്‍
തലമുറകളോളം തിന്നുതിമിര്‍ക്കുവാന്‍...
പിന്നെയും പിന്നെയും വാരിനിറയ്‌ക്കുന്നു
പിന്നിട്ടവഴിയും മറന്നു രമിക്കുന്നു.
ഇല്ലായ്‌മക്കാരനു കൂട്ടിനില്ലാരും
കുലമഹിമപോലും പരിഹാസ്യലിഖിതം...

*** *** ***
നേരിന്റെ വഴിയേ നടപ്പവര്‍
നാടിന്റെ നന്മയാഗ്രഹിക്കുവോര്‍
അദ്ധ്വാനശീലര്‍ പ്രബുദ്ധരായുള്ളോര്‍
നെറ്റിയിലൂറും വിയര്‍പ്പിന്‍
വിലയെന്തെന്നറിയുവോര്‍
നാടിനുമാനം വീടിന്നഭിമാനം...

കൊല്ലം തെല്‍മ, ടെക്‌സസ്‌
ദാരിദ്ര്യം (കവിത: കൊല്ലം തെല്‍മ ടെക്‌സസ്‌)
Join WhatsApp News
Anil 2014-04-26 07:46:34
Thelma, you did it again !!!!!!! How wonderful !!!!!!! No words to congratulate you, Dr.Anil Kumar
Mini Johnson 2014-04-26 07:55:12
Dear Thelma, You have a great heart to come up with this kavitha. Athe, undu niranjavanariyumo vishappinte vedana? Congratulations girl, God bless ya, Mini
Sheila 2014-04-26 08:02:29
Hridayam ullavar aarum karanju pokum, kavitha vaayichu njaan karanju. It really touched my heart....... Thank you for bringing it up..... it really opened my eyes........ Sheila.S
Dr.Sneha latha 2014-04-26 08:24:29
Dear Thelma, Adi poli kavitha. Pakshe neeyenne karayippichu. Inium thoolika shakthamaayi chalikkatte. Aashirvaadangal, abhivaadanangal!!!!!
Pr. Yohannan mathew 2014-04-26 20:28:43
Dear sister,
You wrote very thoughtful poem.
Congratulation.
Keep on do your work. God bless sister
Mary Mathew 2014-04-28 07:51:29
Dear Thelma, It was an eye opening kavitha. Congratulations. Mary mathew   - Marium
Deepa Trivandrum n 2014-04-28 09:01:24
Americayil ellaavarudeyum vayar niranjirikkave, naattile pattini paavangalekkurichorth oru kavitha ezuthaan sanmanassu kaattiyaval valiyal thanne. Valiya manassinte udamakke oru Hearty Congratulations.
വിദ്യാധരൻ 2014-04-28 10:14:07
ലോകെത്തമ്പാടും നടമാടുന്ന വലിയ ദാരിദ്ര്യത്തെക്കുറിച്ച് ബോധവത്ക്കരിക്കാൻ കവിയിത്രിക്ക് ഈ ചെറിയ കവിതയിലൂടെ കഴിഞ്ഞിരിക്കുന്നു എന്നതിൽ സംശയം ഇല്ല. എണ്ണൂറ് മില്ലിയനിൽ ഏറെ ജനങ്ങളാണ് ദാരിദ്ര്യത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്. അത് അഞ്ഞൂറ് മില്ലിയൻ ജനങ്ങളും അവികസിത രാജ്യങ്ങളായ ഏഷ്യയിലും ആഫ്രിക്കയിലുമാണന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമ്പന്ന രാജ്യമായ അമേരിക്കയിൽതന്നെ പതിനഞ്ചു മില്ലിയനിൽ ഏറെ ജനങ്ങള് ഉണ്ടെന്നു പറഞ്ഞാൽ പല വയറു നിരഞ്ഞിരിക്കുന്നവരുപോലും പുറകിലേക്ക് തിരിഞ്ഞു നോക്കിഎന്നിരിക്കും. അമേരിക്കയിലെ ചീര്ത്തിരിക്കുന്ന മനുഷ്യർ അവരുടെ ആഹാരത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം കുറച്ചാൽ അവര്ക്ക് അവരെയും രക്ഷിക്കാം മറ്റൊരു രാജ്യത്തെയും രക്ഷിക്കാൻ കഴിയും എന്ന് ആരോ പറഞ്ഞത് ഓർത്ത്‌ പോകുന്നു. ഇന്ന് ലോകത്ത് നടമാടുന്ന ഈ പട്ടിണിക്ക് കാരണം മറ്റുള്ള സഹജീവികലോടുള്ള അനുകമ്പ ഇല്ലായിമയാണ്. അമേരിക്കയിലെ ഫുഡ്‌ സ്റ്റാമ്പു വെട്ടികുരച്ചു ഇവിടത്തെ പട്ടിക്കാരന്റെ ചട്ടിയിൽ കല്ല്‌ വാരിയിടുന്നവരിൽ പ്രധാനമായും മുൻകയ്യ് എടുക്കുന്നവരിൽ പലരും തിന്നു കുടിച്ചു ചീർത്ത സമ്പന്നരാണ്. അമേരിക്കയിലെ അലസന്മാരെ പനിയിപ്പിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗം അവരെ പട്ടിണിക്കിടുക എന്നതാണ്. എലിയെ തോല്പ്പിച്ചു ഇല്ലം ചുടുന്ന പരിപാടി തന്നെ! സ്വന്തം അധികാരത്തെ നില നിറുത്താനായി കുറെ അശരണരെ ചവിട്ടി മെതിക്കുന്ന സ്വഭാവം ലോകത്തിലെ മനുഷ്യ വര്ഗ്ഗത്തിന്റെ രക്ഷകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ രാഷ്ട്രീയ രക്ത അട്ടകളുടെ ഒരു വൃത്തികെട്ട പ്രത്യേകതയാണ് സമൂഹത്തിന്റെ പ്രേഷനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു എഴുത്തുകാർ കഥയും കവിതയും രചിക്കുമ്പോൾ അത് വായനക്കാരുടെ ശ്രദ്ധപിടിച്ചുപ്പറ്റുന്നു . കവിയിത്രി ആ കാര്യത്തിൽ വിചയിച്ചിരിക്കുന്നു.
Jacko Mattukalayil 2014-04-28 18:58:04
കാക്കയ്ക്ക് തൻകുഞ്ഞു പൊൻകുഞ്ഞ്. സമ്പന്ന രാഷ്ട്രമായ അമേരിക്കയിലെ വെള്ളക്കാരനും കുടുംബവും പട്ടിണിയിൽപ്പെടുന്നതു അപൂർവ്വമായ സംഭവമാണ്. അവൻ സ്വയം വരുത്തിവെക്കുന്ന ഒരു വിനയെന്നു വേണമെങ്കിൽ പറയാം. കാരണം എല്ലാ വിധത്തിലും മുൻഗണന നല്കി സുഖമായും സുഭിക്ഷമായും അവനു കഴിയാൻ ഈ സിസ്റ്റം പ്രത്യേകം ശ്രമിക്കുന്നത് അനേക തലങ്ങളിൽ തുറന്നു കാണാം. ഗവർമെന്ടു ജോലികൾ, ഉയർന്ന വരുമാനമുള്ള ജോലികൾ, സൌകര്യപ്രദമായ ജോലികൾ എല്ലാം അവനുള്ളതു തന്നല്ലോ? അതിനു ശേഷം മറ്റനേകം 'കളർ' കുറഞ്ഞ 'വെള്ള'കൾക്കും ദേശി-വിദേശികൾക്കും ഒരു വീതം നല്കാൻ അമേരിക്കയ്ക്ക് കഴിയുന്നുണ്ട് എന്നതും സത്യം. എന്നാൽ അതവരുടെ ചുമതലയായിപ്പറയാനാവില്ല. കാരണം കാക്കയ്ക്ക് തൻകുഞ്ഞു പൊൻകുഞ്ഞു തന്നെ! എല്ലാ വെള്ളയും ഒരുപോലല്ല. കത്തോലിക്കനോ ജൂതനോ വെളുത്തിട്ടാണെങ്കിൽത്തന്നെ, കഥ വളരെ വെത്യാസമുള്ളതാണ് എന്ന പരസ്യമായ രഹസ്യം ഇവിടെ ജീവിക്കുന്നവർക്ക് നിരീക്ഷിച്ചാൽ അറിയാനുള്ളതെയുള്ളൂ.
കവിതയിൽപ്പറയുന്നത് അക്കാര്യമല്ല എങ്കിലും പട്ടിണിയുടെ ഉടമയുടെ സൃഷ്ട്ടിയിൽ തൻകുഞ്ഞു പോൻകുഞ്ഞു മനോഭാവം ഇന്ത്യയിലും (വളരെക്കൂടുതൽ) കാണാനുണ്ട്.  അതു മാറ്റാനാവില്ലായിരിക്കും, പ്രത്യേകിച്ചു, വേണ്ടതു തികഞ്ഞുപറ്റാത്ത സാഹചര്യത്തിൽ. അത്തരമൊരു സാഹചര്യം തന്നെ മേല്പ്പറഞ്ഞ മനോഭാവക്കാരന്റെ കുത്സിതമായ പ്രവർത്തിയിൽ നിന്ന് ഉടലെടുക്കുന്നു എന്നതാണ്‌ കഷ്ടം. ജീവിക്കാൻ നിർവ്വാഹമുള്ള ഒരു സ്ഥലത്ത് അതിനു കഴിയാതെ പട്ടിണി നേരിടുക അതിന്റെ ഫലമല്ലേ? കവിതയിൽ അത് നേരിടുന്നവന്റെ ഗതിയെ കൂടുതൽ ചൂണ്ടിക്കാണിക്കുമ്പോൾ അതിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് കടക്കുന്നവർ കാണുന്ന കഥകൾ മറ്റുപലതാണ്. അഭിനന്ദനം!

Truth man 2014-04-29 07:38:44
This poem is good but the picture is an important to make more effective so appreciate  who select that picture.And thanks  Thelma
John Chacko 2014-04-29 10:28:30
സംഘടനകളിലെ നേതാക്കന്മാരു മിക്കവാറും തടിയന്മാരും കുടവയരന്മാരുമാണ് . ഇവരു തീറ്റകുറച്ചു തടി കുരക്കുകയാനെങ്കിൽ നമ്മൾക്ക് ഒത്തിരി ദരിദ്രരെ സഹായിക്കാം. ദയവു ചെയ്യുത് ബൈബിൾ കൊട്ട് ചെയ്യരുത് " ദരിദ്രന്മാർ നിങ്ങളുടെ കൂടെ ഇപ്പോഴും ഉണ്ടല്ലോ, ഇപ്പോൾ ഞങ്ങൾ തിന്നു തീർക്കട്ടെ എന്ന ഭാഗം>" പിന്നെ ഈ കപ്പലിൽ വച്ച് സമ്മേളനവും നടത്തരുത്. അങ്ങോട്ട്‌ കേരിപോകുന്നതുപോലെയല്ല തിരിച്ചു വരുന്നത്. കഴിഞ്ഞ തവണ ന്യു ജേർസി ഗവർണർ വാതിലിൽകൂടി ചരിഞ്ഞു ഇറങ്ങിയതുപോലെയാണ് ഞാനും ഇറങ്ങിയത്‌. എങ്ങനെ തടി കുറക്കണം എന്ന് വിചാരിചിരിപ്പിക്കും പോലാണ് ഈ കവിത വായിച്ചതും അതിലെ ചില കമന്റു വായിച്ചതും. തടികുറഞ്ഞാൽ ശവപെട്ടി ച്ചുമക്കുന്നവ്ന്മാർക്കും ആശ്വാസമായിരിക്കും. എന്തായാലും എന്നെ ഒത്തിരി ചിന്തിപ്പിച്ചു അതുപോലെ എന്റെ തടിയന്മാരായ നേതാക്കന്മാരെക്കുരിച്ചും.
Kunjunni 2014-04-29 11:46:23
"...മനുഷ്യന്റെ രണ്ടു കൈകൾ അവനു തിന്നാൻ വേണ്ടതിൽക്കൂടുതൽ ഉണ്ടാക്കാൻ കഴിവുള്ളതാണ്, അതുകൊണ്ട് പോപ്പുലേഷൻ വാസ്തവത്തിൽ ഇന്ന് ഒരു വലിയ പ്രശ്നമല്ല, മനുഷ്യരെ പ്രൊഡക്ടീവ് ആക്കുക എന്നതാണ് കരണീയം...", മൊറാർജി ദേശായി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ എൻ ബീ സി-ക്ക് നല്കിയ ചോദ്യോത്തരവേളയിൽ പറഞ്ഞത് ഓർക്കുന്നു (അമേരിക്കയിൽ ഉടനീളം പീ.ബി.എസ് ബ്രോഡ്കാസ്റ്റ് ചെയ്തിരുന്നു). ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ള ചൈന വാസ്തവത്തിൽ അതു നേരാണെന്നല്ലേ കാണിക്കുന്നതും?
Mary.F. Cochin 2014-04-30 11:19:43
Kavitha vaayichu. Midukki. Sanmanassullaval. May God shower blessings upon you. Mary Francis
Joyce 2014-05-01 10:59:49
Psalm 41:1&2 says that, "Eliyavare aadarikkunnavar bhaagyavaanmaar, Jehowa avare anarthathil viduvikkum." Ella arthathilum Thelma bhagyavathiyaakunnu, kaaranam eliyavare aadarichu kondu ezhuthiya ee kavithakku theerchyaayum Daivam Thelmakku reward nalkum.Congratulations !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക