Image

ഐ.എം.എ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷങ്ങളും അവാര്‍ഡ്‌ നൈറ്റും

ജോയിച്ചന്‍ പുതുക്കുളം Published on 16 November, 2011
ഐ.എം.എ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷങ്ങളും അവാര്‍ഡ്‌ നൈറ്റും
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ 2012 ജനുവരി ഏഴാം തീയതി നടത്തുന്നതാണെന്ന്‌ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ഡോ. ലൈജോ ജോസഫ്‌, ട്രഷറര്‍ മാത്യു കളത്തില്‍ എന്നിവര്‍ അറിയിച്ചു.

ജനുവരി ഏഴാം തീയതി ശനിയാഴ്‌ച വൈകുന്നേരം ആറുമണിക്ക്‌ ഷിക്കാഗോ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ചായിരിക്കും ആഘോഷപരിപാടികള്‍ നടത്തുന്നത്‌. ഐ.എം.എയുടെ ഈവര്‍ഷത്തെ യുവജനോത്സവത്തിലെ വിജയികളേയും കുടുംബാംഗങ്ങളേയും ആദരിക്കുന്ന അവാര്‍ഡ്‌ നൈറ്റും സ്‌നേഹവിരുന്നും ഇതോടൊപ്പം നടത്തുന്നതായിരിക്കും.

ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിനായി ഷൈനി ഹരിദാസ്‌ ചെയര്‍പേഴ്‌സണായും, റെറ്റി ബിജി കൊല്ലാപുരം, ജിഷ ഏബ്രഹാം എന്നിവര്‍ കോ-ചെയര്‍പേഴ്‌സണ്‍മാരുമായുള്ള കമ്മിറ്റിയെ അസോസിയേഷന്‍ തെരഞ്ഞെടുത്തു. ക്രിസ്‌മസ്‌-പുതുവത്സര സന്ദേശങ്ങളടങ്ങുന്ന നൃത്ത-സംഗീത പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മനോഹരമായ കലാസന്ധ്യ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുന്നതാണ്‌. ഷിക്കാഗോ ലാന്റിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികളും അദ്ധ്യാപികമാരും അടങ്ങുന്ന കലാതാരങ്ങള്‍ പരിശീലന പരിപാടികളുടെ തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

ആഘോഷങ്ങളോടനുബന്ധിച്ച്‌ നടക്കുന്ന നിറപ്പകിട്ടാര്‍ന്ന അവാര്‍ഡ്‌നിശയില്‍ ഐ.എം.എയുടെ ഇരുപതാമത്‌ യുവജനോത്സവത്തിലെ വിജയികള്‍ വിശിഷ്‌ടാതിഥിയില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നതാണ്‌. ഒക്‌ടോബര്‍ 15-ന്‌ നടന്ന യുവജനോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയ കൃപാ മറിയം പൂഴിക്കുന്നേല്‍ കലാതിലകമായും, നെവിന്‍ തോബിയാസ്‌ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ഹാനാ കിഴക്കേതില്‍, ഫെയ്‌ത്ത്‌ പുത്തന്‍പുരയ്‌ക്കല്‍, ആന്‍ വടക്കുഞ്ചേരി എന്നിവര്‍ ഫസ്റ്റ്‌ റണ്ണര്‍അപ്പ്‌ സ്ഥാനവും, ലിയാ നെല്ലാമറ്റം, കെസിയ താമരപ്പള്ളി എന്നിവര്‍ സെക്കന്‍ഡ്‌ റണ്ണര്‍അപ്പ്‌ സ്ഥാനവും നേടി. എല്ലാ വിജയികളുടേയും പേരുവിവരങ്ങള്‍ അസോസിയേഷന്‍ വെബ്‌സൈറ്റില്‍ (www.ima4us.org) ലഭിക്കുന്നതാണ്‌.

നവംബര്‍ 13-ന്‌ ചേര്‍ന്ന ഐ.എം.എ ഭരണസമിതിയോഗം അടുത്തെ പരിപാടികളുടെ തീയതികള്‍ തീരുമാനിച്ചു. ഫെബ്രുവരി 18-ന്‌ മെഡിക്കല്‍- ലീഗല്‍ സെമിനാര്‍, ജൂണ്‍ 2- പിക്‌നിക്ക്‌, ഓഗസ്റ്റ്‌ 25- തിരുവോണാഘോഷം, ഒക്‌ടോബര്‍ 13- യുവജനോത്സവം, ഡിസംബര്‍ 14 - ഹവായി/ബഹാമസ്‌ ക്രൂസ്‌ എന്നിവയായിരിക്കും അസോസിയേഷന്റെ 2012-ലെ പ്രധാന പരിപാടികള്‍. ഈവര്‍ഷത്തെ ക്രിസ്‌മസ്‌-പുതുവത്സരാഘോഷങ്ങളിലും സ്‌നേഹവിരുന്നിലും പങ്കെടുക്കുവാന്‍ ഷിക്കാഗോ ലാന്റിലെ എല്ലാ മലയാളി കുടുംബാംഗങ്ങളേയും ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷൈനി ഹരിദാസ്‌ (630 290 7143).
ഐ.എം.എ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷങ്ങളും അവാര്‍ഡ്‌ നൈറ്റും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക