Image

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 19-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 16 November, 2011
എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 19-ന്‌
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നാലാമത്‌ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിതായി ടൂര്‍ണമെന്റ്‌ കമ്മിറ്റി കണ്‍വീനര്‍ അച്ചന്‍കുഞ്ഞ്‌ മാത്യു ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നവംബര്‍ 19-ന്‌ ശനിയാഴ്‌ച ഗ്ലെന്‍ എലിനിലുള്ള അക്കര്‍മാന്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഫിറ്റ്‌സ്‌ സെന്ററില്‍ വെച്ചാണ്‌ ടൂര്‍ണമെന്റ്‌ അരങ്ങേറുന്നത്‌. (Ackarman Sports and Fitness, 800 St, Charls Road, Glen Ellyum, IL 60132) ഉച്ചയ്‌ക്ക്‌ 1 മണിക്ക്‌ ആരംഭിക്കുന്ന മത്സരങ്ങളില്‍, എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ വിവിധ ഇടവകകളില്‍ നിന്നുമുള്ള ടീമുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌.

മത്സരത്തില്‍ ഒന്നാംസ്ഥാനത്ത്‌ എത്തുന്ന ടീമിന്‌ വെരി റവ. കോശി പുവത്തൂര്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക്‌ എന്‍.എന്‍. പണിക്കര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും ലഭിക്കും.

അച്ചന്‍കുഞ്ഞ്‌ മാത്യു കണ്‍വീനര്‍ (ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌), റവ. ജോസഫ്‌ ശാമുവേല്‍ (സെന്റ്‌ മാര്‍ക്ക്‌ സി.എസ്‌.ഐ ചര്‍ച്ച്‌), ജിമ്മി പണിക്കര്‍ (സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), ക്ലമന്റ്‌ ചെറിയാന്‍ (മലങ്കര കാത്തലിക്‌ മിഷന്‍) എന്നിവരാണ്‌ ടൂര്‍ണമെന്റിന്‌ നേതൃത്വം നല്‍കുന്നത്‌.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ഇടവകകളിലെ യുവജനങ്ങളെ ഒരേകുടക്കീഴില്‍ കൊണ്ടുവരുന്നതിനും, ഒന്നിച്ചു സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റ്‌ വിജയത്തിലെക്കുവാന്‍ ഏവരുടേയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കത്തോലിക്കാ, മാര്‍ത്തോമാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, സി.എസ്‌.ഐ തുടങ്ങിയ എപ്പിസ്‌കോപ്പല്‍ സഭാ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ സ്‌നേഹ കൂട്ടായ്‌മയാണ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍.

ഷിക്കാഗോ എക്യൂമെനിക്കല്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ രക്ഷാധികാരിയായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്‌ വെരി. റവ. സ്‌കറിയ തേലാപ്പള്ളി കോര്‍എപ്പിസ്‌കോപ്പ പ്രസിഡന്റായിട്ടുള്ള കമ്മിറ്റി നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: അച്ചന്‍കുഞ്ഞ്‌ മാത്യു (ഫോണ്‍: 847 912 2578) ഇമെയില്‍: achen.mathew@gmail.com, ജിമ്മി പണിക്കര്‍ (ഇമെയില്‍: jimmypaniker@hotmail.com)
എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 19-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക