Image

ധനയാത്ര: ശ്വേതയും മൈഥിലിയും നായികമാര്‍

Published on 24 April, 2014
ധനയാത്ര: ശ്വേതയും മൈഥിലിയും നായികമാര്‍
ഗിരീഷ്‌ കുന്നുമ്മേല്‍ സംവിധാനം ചെയ്യുന്ന ധനയാത്ര എന്ന ചിത്രത്തില്‍ ശ്വേത മേനോനും മൈഥിലിയും നായികമാരാവുന്നു.

റിയാസ്‌ ഖാന്‍, ഇടവേള ബാബു, ബിജുക്കുട്ടന്‍, മാമുക്കോയ, കോട്ടയം നസീര്‍, കലാഭവന്‍ പ്രജോദ്‌, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍.സമകാലീന രാഷ്ട്രീയ സാഹചര്യം പ്രമേയമാക്കുന്ന ചിത്രത്തിന്‌ എ.കെ.ചന്ദ്രനാണ്‌ തിരക്കഥ രചിക്കുന്നത്‌.

വയലാര്‍ ശരത്‌ചന്ദ്ര വര്‍മ, ഡോ. ജിനേഷ്‌ കുമാര്‍ എരമം എന്നിവരുടെ വരികള്‍ക്ക്‌ കാഞ്ഞങ്ങാട്‌ രാമചന്ദ്രനാണ്‌ ഈണം പകരുന്നത്‌.
ധനയാത്ര: ശ്വേതയും മൈഥിലിയും നായികമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക