Image

എമി-റയാന്‍ പ്രണയത്തിലെന്ന്‌

Published on 23 April, 2014
എമി-റയാന്‍ പ്രണയത്തിലെന്ന്‌
നടിയും ബ്രിട്ടീഷ്‌ മോഡലുമായ എമിയും ആങ്കര്‍ റയാന്‍ തോമസും പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌. കൊറോണേഷന്‍ സ്‌ട്രീറ്റ്‌ എന്ന ബ്രിട്ടീഷ്‌ ടെലിവിഷന്‍ പരിപാടിയുടെ അവതാരകനാണ്‌ റയന്‍്‌.

റയാനുമൊത്തുമുള്ള നിരവധി ചിത്രങ്ങള്‍ എമി അടുത്തിടെ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റും ചെയ്‌തിരുന്നു. അടുത്തിടെ മാഞ്ചസ്റ്ററില്‍ പോപ്പ്‌ ഗായകന്‍ ജസ്റ്റീന്‍ ബീബറുടെ പരിപാടിയിലും ഇരുവരും ഒരുമിച്ചാണ്‌ പങ്കെടുത്തത്‌. പരിപാടിക്കായി റയാനുമൊത്ത്‌ പോകുമ്പോഴുള്ള ചിത്രങ്ങളും എമി ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്‌തു.

2009ല്‍ മിസ്‌ ടീന്‍ വേള്‍ഡ്‌ കിരീടം സ്വന്തമാക്കിയതോടെയാണ്‌ എമി പ്രശസ്‌തിയിലേക്ക്‌ ഉയര്‍ന്നത്‌. തമിഴില്‍ ആര്യയ്‌ക്കൊപ്പം മദ്രസപട്ടണം എന്ന സിനിമയിലൂടെയാണ്‌ സിനിമാരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌.

ഏക്‌ ദീവാന ഥാ എന്ന സിനിമയി ല്‍ നായകനായ ബോളിവുഡ്‌ നടന്‍ പ്രതീക്‌ ബബ്ബാറുമായി എമി നേരത്തെ പ്രണയത്തില്‍ ആയിരുന്നു.
എമി-റയാന്‍ പ്രണയത്തിലെന്ന്‌എമി-റയാന്‍ പ്രണയത്തിലെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക