Image

"പെരുച്ചാഴി"യുമായി മോഹന്‍ലാല്‍ അമേരിക്കയിലെത്തുന്നു, ഒപ്പം രണ്ട് വാലുകളും

അനില്‍ പെണ്ണുക്കര Published on 21 April, 2014
"പെരുച്ചാഴി"യുമായി മോഹന്‍ലാല്‍ അമേരിക്കയിലെത്തുന്നു, ഒപ്പം രണ്ട് വാലുകളും
കേരളത്തില്‍ മൂന്ന് യുവ രാഷ്ട്രീയ നേതാക്കള്‍ അമേരിക്കയിലെത്തുന്നത് എന്തിനായിരിക്കും? ഫണ്ട് പിരിവിനാണോ?

അതോ സ്വന്തമായി എന്തെങ്കിലും ബിസിനസ്സ് തുടങ്ങാനോ? അതുമല്ലെങ്കില്‍ അമേരിക്കന്‍ മലയാളി സംഘടനകളുടെ ഗ്രൂപ്പ് മീറ്റിംഗുകളില്‍ പങ്കെടുക്കാനോ?

സംശയങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഈ മൂന്നു പേര്‍ വരുന്നത് ഇതിനൊന്നുമല്ല.

ഇവരുടെ വരവിന് മറ്റു ചില ഉദ്ദേശങ്ങളാണുള്ളത്. 'പെരുച്ചാഴി' എന്ന മോഹന്‍ലാലിന്റെ പുതിയ സിനിമയിലെ മൂന്ന് രാഷ്ട്രീയക്കാരാണിവര്‍.

മൂന്നുപ്രായത്തിലുള്ള മൂന്ന് രാഷ്ട്രീയക്കാര്‍ ഒന്ന് തലയും, മറ്റുള്ളവര്‍ വാലും, വിശ്വനാഥനും, സഹായികളായി രണ്ടുപേരും.

 മോഹന്‍ലാല്‍ വിശ്വനാഥനെ അവതരിപ്പിക്കുമ്പോള്‍ ബാബുരാജും, അജുവര്‍ഗ്ഗീസും വാലുകളുടെ വേഷം കെട്ടുന്നു. മൂന്നുപേരുടെയും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ സിനിമയ്ക്ക് കൂടുതല്‍ നര്‍മ്മഭാവം കൈവരുത്തുന്നു. മുകേഷും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ഫുള്‍ ടൈം കോമഡി ചിത്രമായ 'പെരുച്ചാഴി' സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ വൈദ്യനാഥനാണ്.

ഫിലിപ്പ്‌സ് ആന്റ് മങ്കിപെന്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിംസിനുവേണ്ടി വിജയ്ബാബുവും, സാന്ദ്ര തോമസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഗിണി നന്ദ്വാനി, പൂനം ബജ് വ, സാന്ദ്ര എന്നിവര്‍ നായികമാരാകുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, വിജയ്ബാബു എന്നിവരെ കൂടാതെ ഹോളിവുഡ് താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നു. മോഹന്‍ലാലിന്റെ പ്രത്യേക ടൈപ്പ് ഗെറ്റപ്പാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഏപ്രില്‍ 10ന് കൊച്ചിയില്‍ ആരംഭിച്ച 'പെരുച്ചാഴി' മെയ് ആദ്യം അമേരിക്കയിലെത്തും. ഒരു മാസമാണ് അമേരിക്കയില്‍ 'പെരുച്ചാഴി'യുടെ ഷൂട്ടിംഗ്.


"പെരുച്ചാഴി"യുമായി മോഹന്‍ലാല്‍ അമേരിക്കയിലെത്തുന്നു, ഒപ്പം രണ്ട് വാലുകളും "പെരുച്ചാഴി"യുമായി മോഹന്‍ലാല്‍ അമേരിക്കയിലെത്തുന്നു, ഒപ്പം രണ്ട് വാലുകളും "പെരുച്ചാഴി"യുമായി മോഹന്‍ലാല്‍ അമേരിക്കയിലെത്തുന്നു, ഒപ്പം രണ്ട് വാലുകളും "പെരുച്ചാഴി"യുമായി മോഹന്‍ലാല്‍ അമേരിക്കയിലെത്തുന്നു, ഒപ്പം രണ്ട് വാലുകളും "പെരുച്ചാഴി"യുമായി മോഹന്‍ലാല്‍ അമേരിക്കയിലെത്തുന്നു, ഒപ്പം രണ്ട് വാലുകളും "പെരുച്ചാഴി"യുമായി മോഹന്‍ലാല്‍ അമേരിക്കയിലെത്തുന്നു, ഒപ്പം രണ്ട് വാലുകളും
Join WhatsApp News
Vaisakh_c 2014-04-22 07:54:18
So simple language and a good , informative description.. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക