Image

സുപ്രീം കോടതി വിധി പ്രതീക്ഷിച്ചത്: പിണറായി വിജയന്‍

Published on 15 November, 2011
സുപ്രീം കോടതി വിധി പ്രതീക്ഷിച്ചത്: പിണറായി വിജയന്‍
ന്യൂഡല്‍ഹി: എം.വി ജയരാജന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വഭാവികമായും പ്രതീക്ഷിച്ചതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ജയരാജനെതിരെയുള്ള ഹൈക്കോടതി വിധി അതിരുവിട്ടതാണ്. ഏതെല്ലാം കാര്യങ്ങളിലാണ് അതിരുവിട്ടതെന്ന് നേരത്തെ തന്നെ പരാമര്‍ശിച്ചതാണ്. അത്തരം അതിരുവിട്ട നടപടിയുണ്ടായപ്പോള്‍ സ്വഭാവികമായും സുപ്രീം കോടതി ഇടപെടും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. അദ്ദേഹം വ്യക്തമാക്കി. കോടതിയെ ശക്തപ്പെടുത്താനാണ് പ്രതിഷേധ സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക