Image

ഹൗസ്‌ ഫുള്ള്‌' റീമേക്കില്‍ ജാക്വലിന്‍ നായികയാകുന്നു

Published on 21 April, 2014
ഹൗസ്‌ ഫുള്ള്‌' റീമേക്കില്‍ ജാക്വലിന്‍ നായികയാകുന്നു
ബോളിവുഡ്‌ സൂപ്പര്‍ ഹിറ്റ്‌ ചിത്രം ഹൗസ്‌ഫുള്‍ എന്ന കോമഡി സിനിമയുടെ മൂന്നാം ഭാഗത്തില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ്‌ നായികയാകുന്നു. അഭിഷേക്‌ ബച്ചന്‍, അക്ഷയ്‌ കുമാര്‍, റിതേഷ്‌ ദേശ്‌മുഖ്‌ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ജാക്വലിനെ കൂടാതെ ബോളിവുഡിലെ രണ്ടു നടിമാരെ കൂടി സിനിമയുടെ ഭാഗമാക്കാനാണ്‌ അണിയറക്കാര്‍ ശ്രമിക്കുന്നത്‌. ജാക്വിലിനുമായി ചര്‍ച്ച നടത്തി വരികയാണ്‌.

സാജിദ്‌ ഖാന്‍ സംവിധാനം ചെയ്‌ത ആദ്യ ഭാഗത്തില്‍ അക്ഷയ്‌ കുമാര്‍, അര്‍ജുന്‍ രാംപാല്‍, റിതേഷ്‌ ദേശ്‌മുഖ്‌, ദീപിക പഡുകോണ്‍, ലാറ ദത്ത എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. രണ്ടാം ഭാഗത്തില്‍ അക്ഷയ്‌ കുമാര്‍, റിതേഷ്‌ എന്നിവര്‍ക്കൊപ്പം ജോണ്‍ എബ്രഹാം, അസിന്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്‌, സറീന്‍ ഖാന്‍, ഷാന്‍ പദംസി, ശ്രേയസ്‌ തല്‍പാഡെ എന്നിവരായിരുന്നു താരങ്ങള്‍.
ഹൗസ്‌ ഫുള്ള്‌' റീമേക്കില്‍ ജാക്വലിന്‍ നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക