Image

രാജ്യം, ശക്തി, മഹത്വം യേശുവിന്‌ (കവിത: കൊല്ലം തെല്‍മ, ടെക്‌സസ്‌)

Published on 18 April, 2014
രാജ്യം, ശക്തി, മഹത്വം യേശുവിന്‌ (കവിത: കൊല്ലം തെല്‍മ, ടെക്‌സസ്‌)
അനന്തമല്ലന്ധകാരം
ഏകാന്തരാവിന്നുമപ്പുറമുണ്ടുണര്‍വ്വിന്റെ
പൊന്‍പ്രഭചാലിട്ടുണരും പുലര്‍കാലം.
മഹിതം പ്രഭാപൂര്‍ണ്ണമാണുത്ഥാനം....
ഇരവിന്റെ കല്‍ക്കൂട്ടില്‍നിന്നുമൊരുയിരിന്റെ
ജീവല്‍പ്രയാണം...

നേര്‍വഴികാട്ടുവാന്‍ നരനു വഴിദീപമാകുവാന്‍
ശാപതാഴ്‌വരയില്‍ ശോഭയാകുവാന്‍
ഇരവിന്റെ കല്‍ക്കൂട്ടില്‍നിന്നുമൊരുയിരിന്റെ
ജീവല്‍പ്രയാണം...

നീരുംനിണവും വാര്‍ന്നങ്ങു കാല്‍വരിയില്‍
നരരൂപനീശന്‍ മരിച്ചനേരം
പ്രത്യാശയറ്റങ്ങു വിലപിച്ചോര്‍
പുതുജീവന്‍ നേടിയങ്ങൊന്നുചേരാന്‍
ഇരവിന്റെ കല്‍ക്കൂട്ടില്‍നിന്നുമൊരുയിരിന്റെ
ജീവല്‍പ്രയാണം...

ഉണര്‍വ്വേകുമുത്ഥാനം...
ഉയിര്‍പകരുമുത്ഥാനം...
ജീവന്റെ നിറവായ്‌ വിജയമായി
മിശിഹായുടെ മഹിതോത്ഥാനം...

കൊല്ലം തെല്‍മ, ടെക്‌സസ്‌
രാജ്യം, ശക്തി, മഹത്വം യേശുവിന്‌ (കവിത: കൊല്ലം തെല്‍മ, ടെക്‌സസ്‌)രാജ്യം, ശക്തി, മഹത്വം യേശുവിന്‌ (കവിത: കൊല്ലം തെല്‍മ, ടെക്‌സസ്‌)
Join WhatsApp News
Gopa kumar 2014-04-21 08:26:25
Thelma, njaan oru gaana rajayithaavaanu. Ithrayum manoharamaayoru kavithakku aarum comment ittillennu orkkumbol asooya kondalle ennathu pakal pole sathyam.Congratulations !! Gopa kumar.V.S
Kala 2014-04-21 10:50:57
Asooyakkum kashandikkum marunnilla. But I would like to congratulate Thelma for her beautiful and elagant kavitha.Because I don't have any asooya. Kala Devi.
Menon 2014-04-22 10:23:36
Asooyakkum kashandikkum maru marunne. Marunno.. nalla marunnu.. Thelma, you have proved that you are well versed in Novel, Short story and KAVITHA as well. Asooya ullavarodu poyi pani thirakkaan parayuoo B.C.Menon
Emil 2014-04-22 11:53:12
I agree with B.C. Menon. Asooya niranja lokam. Oru cheriya kuttam kittiyaal haal ilaki nadakkum asooyakkaar. Nallathu kandaal athinte nere kannadakkum Avarodu poyi pani nokkaan para. Midukkiyaaya ezuthukaarikku hearty Congratulations !!!!!!! Emil Lukose
vayanakaran 2014-04-22 12:13:39
വായനക്കാർ അഭിപ്രായം ഒന്നും പറഞ്ഞില്ലെന്നു പറഞ്ഞു കുറച്ച് വായനക്കാർ ചേര്ന്ൻ അഭിപ്രായം പറയുന്നത് എഴുത്തുകാരിയെ അവഹേളിക്കലണു. എത്രയോ നല്ല രചനകൾ വരുന്നു. പലപ്പോഴും ഒരു അഭിപ്രായവും കാണാറില്ല. ശ്രീമതി തെല മ കൊല്ലത്തിനെപോലെ സാഹിത്യത്തിന്റെ ഇത്ര ശാഖകൾ അനായേസം കൈകാര്യും ചെയ്യുന്നവര എഴുതികൊണ്ടെയിരിക്കട്ടെ. ആളുകളുടെ അഭിപ്രായം കിട്ടിയിട്ട് വേണോ അവര്ക്കെഴുതാൻ. ഇനി എല്ലാ എഴുതുകാരോറ്റും (തെലമ യടക്കം ) ഒരു വാക്ക്: നിങ്ങളൊക്കെ നിങ്ങളുടെ പടത്തിനു (ചെറുപ്പത്തിലെ) മാറ്റം വരുത്താത്ത പോലെ നിങ്ങളുടെ നിലപാടിൽ മാറ്റം വരുത്തരുത്
vaayanakkaaran 2014-04-22 12:50:15
  ഗോപകുമാർ, കല, മേനോൻ, എമിൽ, നിങ്ങളാരൊക്കെയായിരിക്കട്ടെ, കൃതിയെക്കുറിച്ച് എന്തുവേണമെങ്കിലും എഴുതിക്കോളൂ പക്ഷെ മറ്റു വായനക്കാർക്ക് അസൂയയാണെന്നൊക്കെ തട്ടിവിടല്ലെ. ഇവിടെ സാഹിത്യത്തെക്കുറിച്ച് നല്ല ധാരണയുള്ള ധാരാളം വായനക്കാരുണ്ട്. അവർക്ക് ഇഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ടെന്ന് പറയും, ഇല്ലെങ്കിൽ അങ്ങിനെയും പറയും. പക്ഷെ വരെക്കൊണ്ട് പറയിക്കാൻ ശ്രമിക്കല്ലെ, മറ്റെ വായനക്കാരൻ പറഞ്ഞപോലെ അത് എഴുതിയ ആളെ അവഹേളിക്കലായിത്തീരും. 
വിദ്യാധരൻ 2014-04-22 13:08:38
അഭിപ്രായത്തിനും അവാർഡിനും വേണ്ടി എഴുതുക, മറ്റുള്ളവരെ കൊണ്ട് അഭിപ്രായം പ്രയിപ്പിക്കുക അതുപോലെ വായനക്കാരെ സ്വാധീനിച്ചു അവാർഡു വാങ്ങിക്കൊടുക്കുക ഇതൊക്കയാണ് ഈ കാലഘട്ടത്തിലെ ഭാഷാസ്നേഹികൾ എന്ന് പറഞ്ഞു നടക്കുന്നവരും സംഘടനകളും ചെയ്യുന്നത്. നേരകലയായി കള്ളത്തരം മാത്രം ജീവിതത്തിന്റെ മുദ്രാവാക്യം ആയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാതുറകളിലും ഇത് അർബുദം ആയി മാറിയിരിക്കുന്നു. "കപടമായ ഈ ലോകത്ത് ആത്മാർഥമായ ഹൃദയം ഇല്ലാതെ പോയതാണ് എൻറെ പരാജയം" എന്ന് ചങ്ങപുഴ പറഞ്ഞതിനെ ദുർ വ്യാഖ്യാനിച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ കപടകലർത്താതെ, "കാപട്യകണ്ടക കർക്കശത കൊടും കാളാശ്മ കണ്ഠം" നിറഞ്ഞ ഈ ലോകത്തെ സംസ്ക്കരിക്കാനായി നിങ്ങളുടെ ജന്മവാസനകളെ സാഹിത്യത്തിലൂടെ ഉപയോഗിക്കുക. നിഷ്ക്കാമ കർമ്മം- എന്നല്ലേ ആപ്തവാക്യം. അവാർഡുകൾ പുറകെ വരും. അങ്ങനെനേടുന്ന അവാർഡുകൾ നിങ്ങളുടെ കാലശേഷവും ഇവിടെ കാണും. അല്ലാത്തതൊക്കെ നിങ്ങളോടൊപ്പം പോരും വായനക്കാരൻ ഒരു ദുഷിച്ച പ്രവണതയുടെ നാഭിയിൽ കുത്തിപിടിച്ചിരിക്കുന്നു. അദ്ദേഹത്തിൻറെ കുത്ത് വിടിവിക്കുവാനെങ്കിലും ശ്രമം നടത്തുക
Carolyn 2014-04-23 08:29:59
Ithokke kandum kettum enikku mathiyaayi. Ithil innum oru kaaryiam vyakthamaayi. Thelma got lots of attention..... so I am really jealous. Thelmayodu enikku sharikkum asooya thonnunnoo ketto Sneha poorvam, oru aaraadhika, Caralyn spencer
Mathew 2014-04-23 10:59:42
AANAKKAARYIATHINTE IDAKKORU CHENAKKAARYIAM. I have read everybody's comment. Oru vaayanakkaaran ithinte idakku vaazha vetti. Aanakkaaryiathinte idayil oru chenakkaaryiam. Commenters are discussing great things. Athinidayil oru vaayanakkaaran was making comment about Thelma's picture. How ridiculous? How pitiful? Very cheap and low mentality.Very pathetic. My Congratulations to Thelma for her talents that she is well versed in different areas of Malayalam literature. Mathai sir He
വിദ്യാധരൻ 2014-04-23 12:10:07
മാത്യു ഏതു വായനക്കാരന്റെ കാര്യം ആണ് പറയുന്നത്? ഒരാള് വായാനാക്കാരാനും മറ്റൊരാൾ വായനക്കാരനുംമാണ്. തെളിച്ചു പറഞ്ഞാലല്ലേ ആനയാണോ ചേനയാണോ എന്ന് യഥാർഥ വായനക്കാരന് മൻസിലാകത്തുള്ള്. അല്ലെങ്കിലും നിങ്ങൾ എന്തിനാണ് തെല്മക്കു വേണ്ടി ഇത്ര ബേജാറാകുന്നത്? ഏതു വായനക്കാരനായാലും അയ്യാൾ ഒരു 'ഉപമ' ഉപയോഗിച്ചു എന്നെയുള്ളൂ. അതായാത് 'അത് താനല്ലേ ഇത്' എന്ന് അല്ലെങ്കിൽ അതുപോലെയല്ലേ ഇതെന്ന്
vaayanakkaaran 2014-04-23 17:38:06
 മത്തായി സാറിനു ആരാധന മൂത്ത് മത്തുപിടിച്ച് ആകെ ബേജാറായി ആന, ചേന, വാഴ, വായനക്കാരൻ മുതലായവരെ എല്ലാം വെട്ടാൻ ഇറങ്ങിയതാണ്.
Admaja 2014-04-24 11:53:30
Thelma wrote an Easter kavitha giving a message of Yeshuvinte peace to everybody. She had good intention. But..... maalokar ippozhum vettum kuthum nadathunnu, enthinte peril? kashttam....... Admaja vallie
well wisher 2014-04-24 13:07:14
ഉയര്ത്തെഴുന്നെല്പിന്റെ സന്ദേശമല്ലെ തെല മ കൊടുത്തത്. സകല എഴുത്തുകാരും ഉയര്ത്തെഴുന്നേറ്റു. അമേരിക്കയിലാണോ എഴുത്തുകാര്ക്ക് പഞ്ഞം.
വിദ്യാധരൻ 2014-04-24 13:29:20
പണ്ടൊരു അധ്യാപകൻ ഉണ്ടായിരുന്നു. അദ്ദേഹം വിശ്വസിച്ചിരുന്നത് കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരു ജീവി തവള മാത്രം ആയിരുന്നു എന്നാണു. അദ്ദേഹത്തിൻറെ ഈ തെറ്റ്ധാരണ വിദ്യാർഥികൾക്ക് നന്നായി അറിയാമായിരുന്നു. ഒരു ദിവസം അദ്ദേഹം ക്ലാസ്സിൽ വന്നിട്ട് വിദ്യാർഥികളോട് ചോതിച്ചു, "കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരു ജീവിയുടെ പേര് പറയാമോ" വിദ്യാർഥികൾ, 'പോത്ത്', കാള, ആന, പശു, എരുമ എന്നിങ്ങനെ ഉത്തരം പറഞ്ഞു.' ആരും തവള എന്ന് മാത്രം പറഞ്ഞില്ല. ക്ഷുഭിതനായ അദ്ധ്യാപകൻ ആ സ്കൂളിൽ നിന്ന് സ്ഥലം വിട്ടു പോയി. എന്ന് പറഞ്ഞതുപോലെ വായനക്കാർ നിങ്ങളിൽ ചിലർക്ക് കേൾക്കണ്ടത്‌ പറയും എന്ന് തോന്നുന്നില്ല. അതുകൊണ്ട് സ്ഥലം വിടുന്നതായിരിക്കും നല്ലത്.
vaayanakkaaran 2014-04-24 14:44:50
മത്തായിയുടെ സുവിശേഷം അദ്ധ്യായം 8:
 അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു.

29 അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.

30 അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

31 ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു

32 “പൊയ്ക്കൊൾവിൻ ” എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.

പന്നിയൻ 2014-04-25 06:27:21
ദയവു ചെയ്യുത് ഭൂതങ്ങളെ ഞങ്ങളുടെ ഇടയിലേക്ക് അയക്കരുത്. ഞങ്ങൾ പന്നികൾ മുഖത്തു നോക്കി സംസാരിക്കില്ലെങ്കിലും ഞങ്ങളുടെ ഇറച്ചി കൂട്ടി ഈസ്റ്ററിന് എല്ലാവരും മൂക്കറ്റം അടിച്ചുകേറ്റുന്നില്ലേ. ഭൂതങ്ങളെ നിങ്ങൾക്ക് ഇഷ്ടം ഇല്ലാത്ത അഭിപ്രായക്കാരിലെക്കുതന്നെ പറഞ്ഞു വിടുക അവര് കടലിൽ ചാടി ചാകട്ടെ അതെല്ല അതിന്റെ ന്യായം? അവന്മാരുടെ ശല്യവും തീരും. അതിനു പകരമായി ഞങ്ങൾ നിങ്ങളുടെ ബലിപന്നികൾ ആയേക്കാം.
വിദ്യാധരൻ 2014-04-25 09:20:19
പന്നിയുടെ നാമ വിശേഷണം ആയിരിക്കും പന്നിയൻ? പന്നിയൻ എന്ന് പേരുള്ള ഒരു എംപി. കേരളത്തിൽ നിന്നുണ്ട്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക