Image

ആക്രമണത്തിന് പിന്നില്‍ പിള്ള: കൃഷ്ണകുമാര്‍

Published on 15 November, 2011
ആക്രമണത്തിന് പിന്നില്‍ പിള്ള: കൃഷ്ണകുമാര്‍
തിരുവനന്തപുരം: തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ആര്‍.ബാലകൃഷ്ണപിളള തന്നെയാണെന്ന് വാളകത്ത് അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാര്‍. ഇനിയും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും കൃഷ്ണകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ ആക്രമണമുണ്ടായ ദിവസം നടന്ന സംഭവത്തെക്കുറിച്ച് കൂടുതലൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു അധ്യാപകന്റെ മറുപടി. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം സ്‌കൂളിലെ അധ്യാപകനായിരുന്നു കൃഷ്ണകുമാര്‍. ഇദ്ദേഹത്തിന്റെ ഭാര്യ സ്‌കൂളിലെ പ്രധാന അധ്യാപികയുമാണ്. ഭാര്യയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

ഇതിനിടെയാണ് ഏതാനും നാള്‍ മുന്‍പ് രാത്രി വീട്ടിലേക്ക് മടങ്ങും വഴി കൃഷ്ണകുമാറിനെ അജ്ഞാതര്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ് കൃഷ്ണകുമാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക