Image

പെട്രോളിന് രണ്ട് രൂപ കുറച്ചേക്കും

Published on 15 November, 2011
പെട്രോളിന് രണ്ട് രൂപ കുറച്ചേക്കും
ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് രണ്ട് രൂപ വരെ കുറച്ചേക്കും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണം. പെട്രോളിയം കമ്പനികളുടെ യോഗം ബുധനാഴ്ച ചേരും. നവംബര്‍ മൂന്നിന് പെട്രോളിന് ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിച്ചിരുന്നു.

വില വര്‍ദ്ധനവിനെതിരെ രാജ്യത്താകമാനം ഉയര്‍ന്നുവന്ന കടുത്ത പ്രതിഷേധം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നവംബര്‍ 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ച് ശക്തമായ ആക്രമണം നടത്തുമെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം.

വില കുറച്ചില്ലെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഭീഷണിപ്പെടുത്തിയിരുന്നു. മറ്റ് സഖ്യകക്ഷികളും പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ രംഗത്ത് വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക