Image

അഗ്നി-നാല് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Published on 15 November, 2011
അഗ്നി-നാല് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ഹൈദരാബാദ്: ഇന്ത്യ അഗ്നി-നാല് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒറീസ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു പരീക്ഷണം. 3000 കിലോമീറ്റര്‍ ദൂരപരിധിയുളള ആണവ വാഹക ശേഷിയുള്ള മിസൈലാണിത്.

അഗ്നി-2 പ്രൈം എന്ന് പേരിട്ടിരുന്ന മിസൈല്‍ പിന്നീട് അഗ്നി നാല് എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. മികച്ച ദൂരപരിധി ലഭിക്കാന്‍ വേണ്ടി മിസൈലിലെ ആയുധവാഹകശേഷി 1000 കിലോയില്‍ നിന്ന് 800 കിലോയാക്കി കുറച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക