Image

ക്ലാര്‍ക്‌സ്ടൗണ്‍ ലജിസ്ലേച്ചര്‍ ആനി പോളിനെ ആദരിക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 15 November, 2011
ക്ലാര്‍ക്‌സ്ടൗണ്‍ ലജിസ്ലേച്ചര്‍ ആനി പോളിനെ ആദരിക്കുന്നു


ന്യൂയോര്‍ക്ക് : റോക്‌ലാന്റ്കൗണ്ടിയിലെ ക്ലാര്‍ക്‌സ്ടൗണ്‍ ഡിസ്ട്രിക്റ്റ് 14-ല്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ ലജിസ്ലേച്ചര്‍ ആയി വിജയിച്ച ശ്രീമതി ആനി പോളിന് ഫൊക്കാനയും ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷനും സംയുക്തമായി ആദരിക്കുന്നു.

നവംബര്‍ 19 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ ഓറഞ്ച്ബര്‍ഗിലെ സിത്താര്‍ പാലസ്സില്‍ വെച്ചാണ് അനുമോദനച്ചടങ്ങ്. രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക രംഗത്തെ പ്രമുഖ വ്യക്തികള്‍ ഈ ചടങ്ങില്‍ സംബന്ധിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ മലയാളികളും തദവസരത്തില്‍ സന്നിഹിതരാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തമ്പി പനയ്ക്കല്‍ 845 624 2958, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ 845 708 9728, ഷാജിമോന്‍ വെട്ടം 845 359 3103, പോള്‍ കറുകപ്പിള്ളില്‍ 845 268 6231, ശ്രീമതി ലൈസി അലക്‌സ് 845 268 3694, തോമസ് നൈനാന്‍ 845639 1128.
ക്ലാര്‍ക്‌സ്ടൗണ്‍ ലജിസ്ലേച്ചര്‍ ആനി പോളിനെ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക