Image

വേഷഭക്തി: ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍ , ചിക്കാഗോ

ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍ , ചിക്കാഗോ Published on 15 November, 2011
വേഷഭക്തി: ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍ , ചിക്കാഗോ
നാലുഭിത്തിയാല്‍ കെട്ടിപ്പൊക്കി മേല്ക്കൂരത്തുമ്പില്‍
നാട്ടിയ കുരിശൊന്നു മൂകമായ്നിന്നീടുന്നു
ഉള്ളിലായ്ഭു വനൈക ശില്‍പ്പിയെക്കുടിയേറ്റി 
പള്ളികൊണ്ടീടുന്നു പോലപ്പള്ളിക്കുള്ളില്‍ ‍പ്പുള്ളി!
 
തൃപ്പാദംതേടും ഭക്തനെന്ന വ്യാജേനവന്നു
അപ്പള്ളിയ്ക്കകത്തു നീ നിര്‍ലോഭം വിഹരിപ്പൂ
ഉള്‍പ്പരിതാപംമാറ്റി ഉയരങ്ങളില്‍ വാസം
സ്വര്‍പ്പൂരം ചേര്‍ന്നീടുവാന്‍ദാഹിക്കും ഹൃദയവും
 
ഒപ്പമായിരുന്നീടും മറ്റുള്ള ജനങ്ങളെ
ഒക്കെയും താഴ്ത്തിക്കെട്ടി നേതാവായ്ചമഞ്ഞീടും   
ഓര്പ്പിക്കും കൂടെക്കൂടെ തെറ്റുകള്‍മറ്റുള്ളോരെ
ഒഴിയാതോരോവിധ സ്ഥാനവും കയ്യാളീടും
 
ക്രമക്കേടുകള്‍ 
ള്ളിക്കുള്ളിലുണ്ടായാലവ
സൂക്ഷ്മമായ്ക്കാണും മാറ്റംവരുത്താന്‍‍‍പണിപ്പെടും
ദൈവത്തിന്നൊരു കേടും ദോഷവും ഭാവിക്കാതെ
ഇവ്വിധം കാത്തുപരിപാലിക്കും ഭക്തജ്ജനം!
 
ദൈവത്തിനെന്തെങ്കിലും തെറ്റുപറ്റിയാലതു
ചൊവ്വാക്കാന്‍ശ്രമിച്ചിടും ദൈവത്തെ സംരക്ഷിക്കാന്‍! 
ദൈവത്തിന്‍ഹിതം നിറവേറ്റിടാന്‍പ്രാര്ത്ഥിച്ചിടും
ദൈവമായത്നിറവേറ്റിയാല്‍മുഷിഞ്ഞിടും
 
നിന്നുടെഹിതം ദൈവംനടത്തിത്തന്നെന്നാകില്‍
ഉന്നതനവനെന്നും മഹത്വം മഹത്വമേ
അല്ല ദൈവത്തിന്‍ഹിതം മറ്റൊന്നായ്മാറിയെങ്കി
ലില്ലപിന്നൊരുശാന്തി വൈരാഗ്യം വൈരാഗ്യമേ !
 
അപ്പവും വീഞ്ഞും വായിലാക്കി നല്‍കുപ്പായത്തി
ലുടക്കിപ്പിടിച്ചീടും കണ്‍കളില്‍കൌടില്യവും
കാമമോഹിതം കഷ്ടമവനില്‍തുടിക്കുന്
സ്പന്ദനങ്ങള്‍ക്കും ശുഷ്കജീവതം നിസ്സംശയം!
 
പാപമാങ്ങകതാരിലുള്ളതൊക്കെയും പോക്കി
പാവനാത്മാവായ്‌ പരിത്യാഗിയായ്മാറീടുവാന്‍
പണ്ടുതന്‍ദേഹം നിണമെന്നിവനമുക്കേകി
ക്കൊണ്ട്തമ്പുരാന്‍ചൊന്നെന്നോര്‍മ്മക്കായ്ചെയ്തീടുവിന്‍
 
സര്‍വശക്തനാം ദൈവം പരിശുദ്ധനാംദൈവം
സര്‍വസൃഷ്ടിക്കുമാദി കാരണഭൂതന്‍‍
ദൈവം
ഒരുമണ്‍തരിയാം നീ എന്തിനുമര്‍ത്യാമന്നി  
ലുരുവായ്തീര്‍ന്നു കൃത്യമാരുടെ കൈവേലയോ!
 
നിന്‍കരള്‍ത്തുമ്പില്‍തെല്ലും കാണ്മതില്ലലിവേതും
നിര്‍ദയം മരവിച്ച നിര്‍വികാരതമാത്രം
നില്‍ക്കുന്നുകാലം മുന്നിലാര്‍ദ്രതകാട്ടും ദൈവ
മക്കളിന്‍
കാലൊച്ഛക്കായ്കാതോര്ത്തു വീണ്ടും വീണ്ടും
 
പക,വിദ്വേഷം, നന്ദികേടുകള്‍, കാമക്രോധ
വെറിക്കൂത്തുകള്‍
ദ്യപാനമങ്ങതിലേറെ
ഭക്തിതന്‍വേഷം ധരിച്ചെത്ര നിന്ദ്യമായ്ശക്തി
ത്യജിച്ചും തമ്മില്‍തമ്മില്‍വൈരാഗ്യം പുലര്‍ത്തിയും
 
എത്രനാള്‍കഴിച്ചു നീ സോദരാ ദൈവത്തിന്റെ
കാരുണ്യം കൊതിക്കുന്ന നിന്നുടെ വിന്ന്യാസങ്ങള്‍  
കണ്ടു കണ്ടനുദിനം സര്‍വശക്തനാം ദൈവം
ദുഖിച്ചുവിലപിപ്പൂ നിന്നെയോര്‍ത്തിന്നോളവും
 
എങ്കിലും വര്ഷിച്ചീടൂ നന്‍
കള്‍ നാനാവിധം
നിങ്കലേക്കയപ്പൂ തന്‍ദാസരെയൊന്നൊന്നായി
കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേള്‍ക്കാതെയും
നീണ്ടു നീണ്ടല്ലോ നിന്‍റെ നാളുകള്‍നിരന്തരം
 
ഇന്നു നീയവസരമൊക്കെയും തള്ളിക്കള
ഞ്ഞന്പിന്റെ ദിനങ്ങളെയോരോന്നായവഗണി
ച്ചൊടുവില്‍കെണിക്കുള്ളിലകപ്പെട്ടീടുംദിന
മാഞ്ഞടിക്കുമ്പോള്‍കഷ്ടം!
കഷ്ടമേകഥയിതു
 
നിര്‍വികാരനായ്നിന്നു കാപട്യജടിലമാം
ജീവിതംനയിച്ചു നീ പോകുമ്പോളോര്‍ത്തീടുക
കെണിപോല്‍
രുമൊരുദിനം നിന്നന്ത്യമത്  
ഫണമങ്ങുയര്ത്തിടും ഭവിക്കുംമാറ്റംവിനാ 
 
നിശ്ചലം ദേഹം മണ്ണിലലിയും പറന്നുനിന്‍
നിത്യത തേടിപ്പോകുമാത്മാവും നിസ്സംശയം
ആശ്വസിക്കുവാനാത്മ ശാന്തിനേടുവാന്‍വിണ്ണില്‍
ഈശ്വരസാക്ഷാത്കാര മീമന്നില്‍നേടേണം നീ!
 
അന്യരെ സ്നേഹിക്കേണ മാദരിച്ചീടേണം നാം
ദീനരില്‍കനിവുമങ്ങേറെയുണ്ടായീടേണം 
ദൈവസ്നേഹത്തില്‍സൗഹാര്ദത്തില്‍ നാം മറ്റുള്ളോരെ
സര്‍വദാ കണ്ടെന്നാകിലീശ്വര മാര്‍ഗ്ഗം ചേരാം!.
 
വേഷഭക്തി: ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍ , ചിക്കാഗോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക