Image

ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ ദമ്പതിധ്യാനം

തോമസ് നെയ്‌ച്ചേരില്‍ Published on 15 November, 2011
ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ ദമ്പതിധ്യാനം

ഹ്യൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ കെ.സി.എസ്സിന്റെ ആഭിമുഖ്യത്തില്‍ കാത്തോലിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ദമ്പതികള്‍ക്ക് വേണ്ടി ഏകദിന ധ്യനം നടത്തുന്നു. പ്രശസ്ത ധ്യാനഗുരുവും, പ്രഭാഷകനുമായ ഫാ.ഏബ്രഹാം ഒരപ്പാങ്കല്‍ ആണ് ധ്യാനം നയിക്കുന്നത്. ജാതി മത ചിന്തകള്‍ക്കതീതമായി, പ്രായഭേദമെന്യേ എല്ലാ ദമ്പതികള്‍ക്കും ഈ പഠന-ശിബിരത്തില്‍ പങ്കെടുക്കാവുന്നതാണ്.

സന്തുഷ്ടമായ ഒരു ദാമ്പത്യജീവിതവും കുടുംബജീവിതവും നയിക്കുന്നതിന് ആവശ്യം അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഈ ക്ലാസ്സില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലും, മാതാപിതാക്കളും മക്കളും തമ്മിലും ഏറ്റവും ഫലപ്രദമായി എങ്ങനെ ആശയവിനിമയം നടത്താമെന്നും അതിലൂടെ സുദൃഢമായ ഒരു കുടുംബ ജീവിതം കെട്ടിപ്പടുക്കാമെന്നും ഈ ചര്‍ച്ചാ ക്ലാസിലൂടെ മനസ്സിലാക്കാന്‍ കഴിയും. യുവാക്കളും, മുതിര്‍ന്നവരുമായ എല്ലാ ദമ്പതികള്‍ക്കും ഈ പഠനക്കളരി ഏറെ പ്രയോജനപ്പെടും എന്നതില്‍ സംശയമില്ല. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ ദമ്പതികളേയും ഈ ധ്യാനത്തിലേക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു. ക്‌നാനായ റിസോഴ്‌സ് ഗ്രൂപ്പാണ്(കെ.ആര്‍.ജി) ഈ ഏകദിന ധ്യാനം സംഘടിപ്പിക്കുന്നത്.

തീയ്യതി :നവംബര്‍ 25, വെള്ളി, രാവിലെ 10 മുത
ല്‍ 4മണിവരെ
സ്ഥലം: Houston Knanaya Catholic Communitycenter , 2210 Stafford Shire Road, Missouri City,TX-77489

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിറിയക്ക് വെളിമറ്റത്തില്‍ - 832-212-3627
ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ ദമ്പതിധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക