Image

ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‌ പുതിയ ഭാരവാഹികള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 November, 2011
ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‌ പുതിയ ഭാരവാഹികള്‍
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ആല്‍ബനിയിലെ ഇന്ത്യന്‍ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ 2012-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

നവംബര്‍ 12 ശനിയാഴ്‌ച ആല്‍ബനി ഹോളിഡേ ഇന്നില്‍ വെച്ച്‌ നടത്തിയ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച്‌ പുതിയ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി.

നീറ്റാ ചിക്കടെല്ലി (പ്രസിഡന്റ്‌), ഫരീബാ ഖോസ്‌റാവി (വൈസ്‌ പ്രസിഡന്റ്‌), മൊയ്‌തീന്‍ പുത്തന്‍ചിറ (ജനറല്‍ സെക്രട്ടറി), അന്നു സുബ്രഹ്മണ്യം (ട്രഷറര്‍), സ്‌നേഹ്‌ ചൗധുരി (പബ്ലിക്‌ റിലേഷന്‍സ്‌) എന്നിവരെയാണ്‌ എക്‌സിക്യൂട്ടിവ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുത്തത്‌. കൂടാതെ, പതിനഞ്ച്‌ ജനറല്‍ കമ്മിറ്റി അംഗങ്ങളേയും ബോര്‍ഡ്‌ അംഗങ്ങളേയും തെരഞ്ഞെടുത്തു. ഇപ്പോഴത്തെ പ്രസിഡന്റ്‌ പീറ്റര്‍ തോമസ്‌ എക്‌സ്‌ ഒഫീഷ്യോ ആയി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ തുടരും.

1960-ല്‍ ആല്‍ബനിയില്‍ രൂപം കൊണ്ട ഈ സംഘടന സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളില്‍ മാത്രമല്ല ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഏറെ സജീവമാണ്‌. അറുപതു വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്കായുള്ള സിക്‌സ്റ്റി പ്ലസ്‌ ഗ്രൂപ്പ്‌, യുവജനങ്ങള്‍ക്കായുള്ള ട്രൈസിറ്റി യൂത്ത്‌ ഗ്രൂപ്പ്‌ എന്നിവ കൂടാതെ കമ്യൂണിറ്റി സപ്പോര്‍ട്ട്‌ ഗ്രൂപ്പും ഈ അസോസ്സിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ജാതി-മത-വര്‍ഗ-ദേശഭേദമന്യേ എല്ലാ ഇന്ത്യക്കാരുടേയും കൂട്ടായ്‌മയായ ഈ സംഘടന `ഇന്ത്യാ ഹൗസ്‌' എന്ന സ്വന്തം സ്ഥാപനത്തിന്റെ നിര്‍മ്മാണ പ്രക്രിയയിലാണ്‌. പീറ്റര്‍ തോമസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന്‌ പ്രസിഡന്റ്‌ ഇലക്‌റ്റ്‌ നീറ്റാ ചിക്കടെല്ലി വ്യക്തമാക്കി. അടുത്ത വര്‍ഷം അതിന്റെ നിര്‍മ്മാണം തുടങ്ങുവാന്‍ സാധിക്കുമെന്നും നീറ്റാ പറഞ്ഞു. ഈ സംഘടന കൂടുതല്‍ ജനകീയമാക്കുമെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും തുല്ല്യ പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രൈസിറ്റി ഇന്ത്യാ അസോസ്സിയേഷന്റെ സ്വപ്‌നപദ്ധതിയായ ഇന്ത്യാ ഹൗസ്‌ ആല്‍ബനിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ ഭാരതീയരുടേയും സ്വപ്‌നസാക്ഷാത്‌ക്കാരമായിരി ക്കുമെന്നും, എല്ലാ ഭാരതീയരും ഈ സദുദ്യമത്തില്‍ പങ്കാളികളായി തങ്ങളുടെ ഈ സംരംഭം വിജയിപ്പിക്കണമെന്നും നീറ്റാ ചിക്കടെല്ലി തന്റെ നന്ദിപ്രകടനത്തില്‍ അഭ്യര്‍ത്ഥിച്ചു.
ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക