Image

ഗള്‍ഫ്‌ രാജ്യങ്ങളില്‍ സ്‌തനാര്‍ബുദം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്‌

Published on 17 April, 2014
ഗള്‍ഫ്‌ രാജ്യങ്ങളില്‍ സ്‌തനാര്‍ബുദം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്‌
കുവൈറ്റ്‌: ഗള്‍ഫ്‌ രാജ്യങ്ങളില്‍ സ്‌തനാര്‍ബുദം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്‌. രാജ്യത്തെ ഒരു ലക്ഷം സ്‌ത്രീകളില്‍ ശരാശരി 50 പേര്‍ക്ക്‌ സ്‌തനാര്‍ബുദം ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാന്‍റ്‌ അപ്‌ റ്റു കാന്‍സര്‍ എന്ന പേരില്‍ സോഷ്യല്‍ സയന്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പ്രഭാഷണം നടത്തവെ പ്രമുഖ സര്‍ജനും താക്കോല്‍ ദ്വാര ശസ്‌ത്രക്രിയാ വിദഗ്‌ധനുമായ ഡോ. യൂസുഫ്‌ അല്‍ സാലിഹാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌
.
രാജ്യത്ത്‌ സ്‌തനാര്‍ബുദ ചികിത്സക്കായുള്ള സംവിധാനങ്ങള്‍ വളരെയുണ്ടെങ്കിലും അവ ബോധവല്‍ക്കരണ തലത്തിലേക്ക്‌ കൂടി വ്യാപിപിച്ച്‌ കൂടുതല്‍ നവീനവല്‍ക്കരിക്കേണ്ടതുണ്ട്‌. സ്‌തനാര്‍ബുദത്തെ നാലു ഘട്ടങ്ങളായി വേര്‍തിരിക്കാമെന്ന്‌ ഡോ. യൂസുഫ്‌ അഭിപ്രായപ്പെട്ടു. ആദ്യത്തെ ഘട്ടം കാണാന്‍ പറ്റുന്ന തരത്തിലുള്ള ഉണലുകളോ മുഴകളോ പ്രത്യക്ഷപ്പെടാതെ അസ്വസ്‌തത മാത്രം തോന്നുന്ന രോഗത്തിന്‍െറ ആരംഭാവസ്ഥയാണ്‌. ഈ ഘട്ടത്തില്‍ മതിയായ ചികിത്സയിലൂടെ രോഗം സുഖപ്പെടാനുള്ള സാധ്യത നൂറ്‌ ശതമാനമാണ്‌.

രണ്ടാമത്തേത്‌ മുഴ രൂപപ്പെട്ട്‌ വന്നേക്കുമെന്ന്‌ തോന്നിക്കുന്ന ഘട്ടമാണ്‌. ഈ സാഹചര്യത്തില്‍ ചികിത്സയിലൂടെ രോഗം ഭേദപ്പെടാനുള്ള സാധ്യത 75 ശതമാനമാണ്‌. മൂന്നാമത്തെ സ്‌റ്റേജ്‌ മുഴ തെളിഞ്ഞുവന്ന്‌ കാണാന്‍ സാധിക്കുന്ന തരത്തിലേക്ക്‌ മാറുന്ന ഘട്ടമാണ്‌. ഈ ഘട്ടത്തില്‍ രോഗം മാറാനുള്ള സാധ്യത അമ്പത്‌ ശതമാനമാണ്‌. എന്നാല്‍ നാലാമത്തേയും അവസാനത്തേയുമായ ഘട്ടം രോഗം സുഖപ്പെടാനുള്ള സാധ്യത വളരെ കുറഞ്ഞ ഘട്ടമാണ്‌. മുഴ രൂപാന്തരം ബാധിച്ച്‌ വൃണമായി മാറുന്ന ഈ സാഹചര്യത്തില്‍ രോഗം ചികിത്സയിലൂടെ ഭേദപ്പെടാനുള്ള സാധ്യത കേവലം 15 ശതമാനം മാത്രമാണെന്നും ഡോ. യുൂസഫ്‌ അല്‍ സാലിഹ്‌ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക