Image

പാസ്റ്റര്‍ ഒ.സി ബേബി നിര്യാതനായി

ജോയ്‌ തുമ്പമണ്‍ Published on 15 November, 2011
പാസ്റ്റര്‍ ഒ.സി ബേബി നിര്യാതനായി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ താമസിച്ചുകൊണ്ട്‌ സുവിശേഷ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്ന പാസ്റ്റര്‍ ഒ.സി. ബേബി (ഓതറ ബേബിച്ചന്‍) നവംബര്‍ 13-ന്‌ ഞായറാഴ്‌ച രാവിലെ 10.30-ന്‌ ആരാധനയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ താന്‍ പ്രിയംവെച്ചിരുന്ന കതൃസന്നിധിയിലേക്ക്‌ ചേര്‍ക്കപ്പെട്ടു.

ഓതറ വാഴുവേലി മലയില്‍ ഒ.സി ചാക്കോ, മറിയാമ്മ ദമ്പതികളുടെ മകനായി 1940-ല്‍ ജനിച്ചു. ജോലിയോടുള്ള ബന്ധത്തില്‍ 1961 മുതല്‍ 1975 വരെ നാഗാലാന്റിലും തുടര്‍ന്ന്‌ 2001 വരെ അബുദാബിയിലും താമസിച്ച്‌ പ്രവര്‍ത്തിച്ചുപോന്നു. അബുദാബി ഐ.പി.സിയില്‍ ദീര്‍ഘകാലം സഹശുശ്രൂഷകനായിരുന്നു. തുടര്‍ന്നുള്ളകാലങ്ങളില്‍ ഫിലാഡല്‍ഫിയയില്‍ മക്കളോടൊപ്പം പാര്‍ത്തുകൊണ്ട്‌ വിവിധ പട്ടണങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്യവേയാണ്‌ അന്ത്യം സംഭവിച്ചത്‌.

ഭാര്യ: റോസമ്മ ബേബി. മക്കള്‍: ബ്ലസി, ബെറ്റി, ബിജോയി, ബിന്‍സി. ജാമാതാക്കള്‍: സാം ജോണ്‍ (ഫിലാഡല്‍ഫിയ), അജിത്ത്‌ ഈപ്പന്‍ (കേരളാ എക്‌സ്‌പ്രസ്‌, ഷിക്കാഗോ), ബറ്റ്‌സി (ഫിലാഡല്‍ഫിയ), ജോര്‍ജ്‌ മാത്യു (കേരളം). ഏഴ്‌ കൊച്ചുമക്കളുമുണ്ട്‌.

നവംബര്‍ 16-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 2605 വെല്‍ഷ്‌ റോഡിലുള്ള എബനേസര്‍ ദൈവസഭാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുദര്‍ശനത്തിനുശേഷം ഓതറയിലേക്കു കൊണ്ടുപോകുന്നതും സ്വഭവനമായ ഓതറ പെനിയേല്‍ ഗ്രേസ്‌ കോട്ടേജില്‍ പൊതുദര്‍ശനവും തുടര്‍ന്ന്‌ സംസ്‌കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്‌.
പാസ്റ്റര്‍ ഒ.സി ബേബി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക