Image

ഇയ്യോബിന്റെ പുസ്‌തകം: പദ്‌മപ്രിയ ചരിത്രകഥാപാത്രമാകുന്നു

Published on 16 April, 2014
ഇയ്യോബിന്റെ പുസ്‌തകം: പദ്‌മപ്രിയ ചരിത്രകഥാപാത്രമാകുന്നു
പദ്‌മപ്രിയ വീണ്ടും ചരിത്രകഥാപാത്രമാകുന്നു. അമല്‍ നീരദ്‌ സംവിധാനം ചെയ്യുന്ന ഇയ്യോബിന്റെ പുസ്‌തകം എന്ന സിനിമയിലാണ്‌ സ്വാതന്ത്ര്യത്തിനു മുന്‌പുള്ള റാഹേല്‍ എന്ന ക്രിസ്‌ത്യന്‍ പെണ്‍കുട്ടിയെ പദ്‌മപ്രിയ അവതരിപ്പിക്കുന്നത്‌. 1910 മുതല്‍ 1970വരെയുള്ള കാലഘട്ടത്തിലെ കഥയാണ്‌ സിനിമ അനാവരണം ചെയ്യുക.ഫഹദ്‌ ഫാസിലും ഇഷ ഷെര്‍വാണിയുമാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ലാല്‍, ജയസൂര്യ, റീനു മാത്യൂസ്‌, ലെന എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌.

ബൈബിളിലെ പഴയ നിയമത്തിലെ ഒരു അദ്ധ്യായത്തിന്റെ പേരാണ്‌ ഇയ്യോബിന്റെ പുസ്‌തകം. ഇതിനെ ആസ്‌പദമാക്കിയുള്ള ഒരു സസ്‌പെന്‍സ്‌ ത്രില്ലറാണ്‌ അമല്‍ നീരദ്‌ ഒരുക്കുന്നത്‌. നവാഗതനായ ഗോപന്‍ ചിദംബരം ആണ്‌ കഥ രചിക്കുന്നത്‌.

ചരിത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കു യോജിക്കുന്ന മുഖഭാവവും ശാരീരിക അവസ്ഥകളുള്ള നടിയാണ്‌ പദ്‌മപ്രിയ. പഴശിരാജ എന്ന സിനിമയില്‍ പദ്‌മപ്രിയ അവതരിപ്പിച്ച നീലി എന്ന കഥാപാത്രം അത്‌ തെളിയിച്ചതുമാണ്‌. ഇപ്പോഴിതാ വീണ്ടും ചരിത്രത്തിന്റെ ഭാഗമായ ഒരു കഥാപാത്രത്തെ പദ്‌മപ്രിയ അവതരിപ്പിക്കുകയാണ്‌.
ഇയ്യോബിന്റെ പുസ്‌തകം: പദ്‌മപ്രിയ ചരിത്രകഥാപാത്രമാകുന്നു
ഇയ്യോബിന്റെ പുസ്‌തകം: പദ്‌മപ്രിയ ചരിത്രകഥാപാത്രമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക