Image

സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌

Published on 16 April, 2014
സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌
ന്യൂഡല്‍ഹി* മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് സുരാജ് വെഞ്ഞാറമ്മൂട് അര്‍ഹനായി. ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സുരാജിനൊപ്പം ഷഹീദിലെ അഭിനയത്തിന് രാജ്‌സകുമാര്‍ യാദവ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രമായി ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഷിപ്പ് ഓഫ് തെസ്യൂസ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ ഹന്‍സല്‍ മെഹ്ത (ഷഹീദ്). മികച്ച നടിയായി ഗീതാഞ്ജലി ഥാപ്പ (ലയേഴ്‌സ് ഡൈസ്).
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞു. സിനിമയില്‍ അഭിനയിച്ച സമയത്തുതന്നെ അവാര്‍ഡ് ലഭിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. റോഡ് വൃത്തിയാക്കുന്നവരുടെ കഥപറയുന്ന ചിത്രമാണ് 'പേരറിയാത്തവര്‍ ' . ഇത്തരം സഹോദരങ്ങളെ തനിക്ക് പരിചയുമുണ്ട്. അതിനാല്‍ ഈ വേഷം അനായാസം അഭിനയിക്കാന്‍ കഴിഞ്ഞു. ദേശീയ അവാര്‍ഡ് മലയാള സിനിമയ്ക്കും മലയാള ഭാഷയ്ക്കും സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച പരിസ്ഥിതി ചിത്രമായി ഡോ. ബിജുവിന്റെ 'പേരറിയാത്തവന്‍ ' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജീവ് രവി (ലയേഴ്‌സ് ഡയസ്) ആണ് മികച്ച ഛായാഗ്രാഹകന്‍ . രാജീവ് രവിയുടെ ഭാര്യയും നടിയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ലയേഴ്‌സ് ഡയസ്'. ഈ ചിത്രത്തിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മൂന്നു വയസ്സുകാരിയായ മകള്‍ക്കൊപ്പം കാണാതായ ഭര്‍ത്താവിനെ തേടി അലയുന്ന ഒരു യുവതിയുടെ യാത്രയാണ് ലയേഴ്‌സ് ഡയസിന്റെ പ്രമേയം.

പ്രാദേശിക ഭാഷാ വിഭാഗത്തില്‍ മികച്ച മലയാള ചിത്രമായി നോര്‍ത്ത് 24 കാതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തെലുങ്കു ചിത്രമായ ബംഗാരു തല്ലിയുടെ സംവിധായകന്‍ മലയാളിയായ രാജേഷ് ടച്ച്‌റിവറാണ്.

മികച്ച സഹനടന്‍ സൗരഭ് ശുക്ല (ജോളി എല്‍എല്‍ബി), സഹനടിമാരായി അമൃത സുഭാഷ് (അസ്തു), ആലിയ എല്‍ കാശിഫ് (ഷിപ് ഓഫ് തെസ്യൂസ്), നൃത്തസംവിധാനം - ഭാഗ് മില്‍ഖ ഭാഗ്, എഡിറ്റിങ് - സാബു ജോസഫ്, ഗായകന്‍ - രൂപാങ്കര്‍ (ജതിഷ്വര്‍- ബംഗാളി ചിത്രം), ഗായിക - ബെല ഷിന്‍ഡേ (കോഡ കോഡ എന്ന മറാത്തി ഗാനം)

മലയാളിയായ രാജേഷ് ടച്ച്‌റിവറിന്റെ 'ന ബംഗാരു തല്ലി' മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സാബു ജോസഫാണ് മികച്ച എഡിറ്റര്‍ . ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത ഷിപ്പ് ഓഫ് തെസ്യൂസാണ് മികച്ച ഫീച്ചര്‍ഫിലിം.
സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌
Join WhatsApp News
Aniyankunju 2014-04-16 12:49:14
സുരാജ് വെഞ്ഞാറമൂടിന് അവാര്‍ഡ് കിട്ടിയത് ഹാസ്യ നടന്മാരോടു കാണിച്ചിരുന്ന വേര്‍തിരിവിന് കാലം പ്രതികാരം ചെയ്യുന്നതാവാമെന്ന് നടന്‍ സലിംകുമാര്‍. അവാര്‍ഡ് കിട്ടിയതോടെ സുരാജ് ഇനി വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. മുന്‍നിരയിലുള്ളവര്‍ക്കല്ല അവാര്‍ഡ് കിട്ടിയത്. അതിനാല്‍ ഇനി പല കുഴപ്പങ്ങളും ഉണ്ടാവാം. "ആദാമിന്റെ മകന്‍ അബു" എന്ന ചിത്രത്തിലെ അഭിനയത്തിന് തനിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ഇത്തരം പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അവ ഏതൊക്കെയെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഹാസ്യനടന്മാരെ ഗൗരവമേറിയ റോളുകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്ന കാലഘട്ടം മലയാളസിനിമയില്‍ ഉണ്ടായിരുന്നു. മരണ വീട് ചിത്രീകരിക്കുമ്പോള്‍ അവിടെ ഹാസ്യനടന്മാരെ നിര്‍ത്തിയിരുന്നില്ല. അവരെക്കണ്ടാല്‍ ആളുകള്‍ ചിരിക്കുമെന്ന കാരണം പറഞ്ഞായിരുന്നു ഇത്തരം രംഗങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നത്. "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍" എന്ന് ചങ്ങമ്പുഴ പാടിയത് ഇപ്പോള്‍ സത്യമായിരിക്കുകയാണെന്ന് സലിംകുമാര്‍ പറഞ്ഞു.
Aniyankunju 2014-04-17 17:48:04
........രാമു കാര്യാട്ടിന്റെയും പി ഭാസ്കരന്റെയും എം ടിയുടെയും അരവിന്ദന്റെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും ഒക്കെ പ്രതിഭയുടെ പ്രകാശമേറ്റു വളര്‍ന്ന മലയാള സിനിമയ്ക്ക് എന്തുപറ്റി? മൗലികവും സര്‍ഗാത്മകവുമായ സൃഷ്ടികള്‍ ഉണ്ടാവാത്തതാണോ? ഉണ്ടാവുന്നവയുടെ മികവ് മനസിലാക്കിക്കൊടുക്കാന്‍ പാകത്തില്‍ ജൂറി പാനലില്‍ മലയാളത്തിന് പ്രാതിനിധ്യമില്ലാത്തതാണോ? അതോ ചലച്ചിത്രകലയെ ചലച്ചിത്ര വ്യവസായം ഗ്രസിക്കുന്നതാണോ? ഈ ചോദ്യങ്ങള്‍ മുന്‍നിര്‍ത്തി മലയാള ചലച്ചിത്രലോകം ഉറക്കെ ചിന്തിക്കട്ടെ. അലക്കിത്തേച്ച വടിവില്‍ വന്നുനിന്ന് അലക്കിത്തേച്ച ഡയലോഗുകള്‍ പറയലല്ല അഭിനയം എന്നത് സലിംകുമാറിനുശേഷം സുരാജ് കൂടി ഇന്ത്യന്‍ സിനിമയ്ക്കു കാണിച്ചുകൊടുത്തതു നന്നായി. പി ജെ ആന്റണിയുടെയും ഭരത്ഗോപിയുടെയും ഒക്കെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഡോ. ബിജു, അനില്‍ രാധാകൃഷ്ണന്‍, ഡി യുവരാജ്, ഗീതു മോഹന്‍ദാസ്, രാജേഷ് ടച്ച് റിവര്‍, സാബു ജോസഫ്, രാജീവ് രവി, ക്രിസ്റ്റോ ടോമി, ഗൗതംനായര്‍ തുടങ്ങിയവരൊക്കെ കേരളീയ സംസ്കാരമറിഞ്ഞു വളര്‍ന്നുവന്നവരാണ്. ആ അര്‍ഥത്തില്‍ അവരുടെ നേട്ടം കേരളത്തിന്റെ അഭിമാനമാണ്.
Truth man 2014-04-17 18:16:38
The president of Amma always support mumooty  and mohanlal
We do not need anymore white color acting .God is supporting
now poor people .How innocent can  stand for poor people now
Thilakan said everything before his death......Amma..........
Do not misuse that  valuable word Amma for everything
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക