Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌-പുതുവത്സരാഘോഷം ജനുവരി 7 ന്‌

ജോര്‍ജ്‌ തോട്ടപ്പുറം Published on 15 November, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌-പുതുവത്സരാഘോഷം ജനുവരി 7 ന്‌
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ്‌-പുതുവത്സരാഘോഷം ജനുവരി 7-ാം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്നു. ജനുവരി 7-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 6മണിക്ക്‌ ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദൈവാലയ ഓഡിറ്റോറിയത്തില്‍വച്ചാണ്‌ ആഘോഷ പരിപാടികള്‍ നടത്തപ്പെടുക എന്ന്‌ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു.

ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങള്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടനം ചെയ്യും. പ്രശസ്‌ത ധ്യാന ഗുരുവായ ഫാ. സജി പിണര്‍ക്കയില്‍ ക്രിസ്‌മസ്‌ പുതുവത്സര സന്ദേശവും നല്‍കും. ചിക്കാഗോ മലയാളി സമൂഹത്തിന്‌ സുപരിചിതനും തന്റെ നര്‍മ്മഭാവനകള്‍ കൊണ്ടും മലയാളഭാഷ ശുദ്ധികൊണ്ടും നമുക്കേവര്‍ക്കും പ്രിയങ്കരനുമായിമാറിയ ഡോ. റോയി പി. തോമസിന്റെ സാന്നിദ്ധ്യവും ഇത്തവണത്തെ ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടും.

ചിക്കാഗോയില്‍ പ്രശസ്‌തമായി പ്രവര്‍ത്തിക്കുന്ന വിവിധ ഡാന്‍സ്‌ ട്രൂപ്പുകളുടെയും, ഡാന്‍സ്‌ മാസ്റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ നൂറുകണക്കിന്‌ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികളുമുണ്ടായിരിക്കുന്നതാണ്‌.

ജനുവരി 7-ാം തീയതി ശനിയാഴ്‌ച നടക്കുന്ന ആഘോഷപരിപാടികളിലേക്ക്‌ ഏവരേയും പ്രത്യേകമായി ചിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ ക്ഷണിക്കുന്നു.
ക്രിസ്‌മസ്‌ -പുതുവത്സര ആഘോഷപരിപാടികള്‍ക്ക്‌ ബെന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, ജോര്‍ജ്‌ തോട്ടപ്പുറം, ആഷ്‌ലി ജോര്‍ജ്‌, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോജോ വെങ്ങാന്തറ എന്നിവര്‍ നേതൃത്വം നല്‍കും. ആഘോഷപരിപാടികളുടെ ഭാഗമായി പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബെന്നി വാച്ചാച്ചിറ 847 322 1973, ജോര്‍ജ്‌ തോട്ടപ്പുറം 847 975 9239 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്‌.
ചിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌-പുതുവത്സരാഘോഷം ജനുവരി 7 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക