Image

ഡോണ അലക്‌സ്‌ ഷിക്കാഗോയില്‍ നിര്യാതയായി

റോയി ചേലമലയില്‍ Published on 14 November, 2011
ഡോണ അലക്‌സ്‌ ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: വെസ്റ്റ്‌ ബ്രൂക്ക്‌ സ്‌കൂള്‍ ഫസ്റ്റ്‌ ഗ്രേഡ്‌ വിദ്യാര്‍ത്ഥിനി ഡോണ അലക്‌സ്‌ (7) ഷിക്കാഗോയില്‍ നിര്യാതയായി. ഷിക്കാഗോ മാര്‍ത്തോമ്മ ഇടവക അംഗങ്ങളായ ചാത്തന്നൂര്‍ കാട്ടുവിളയില്‍ അലക്‌സ്‌ തോമസിന്റേയും കുണ്ടറ കുന്നുവിള പുത്തന്‍വീട്ടില്‍ ഷിജി അലക്‌സിന്റേയും രണ്ടാമത്തെ പുത്രിയാണ്‌.

ആഷ്‌ന അലക്‌സ്‌, ക്രിസ്റ്റ അലക്‌സ്‌ എന്നിവര്‍ സഹോദരങ്ങളാണ്‌.

നവംബര്‍ 16-ാം തീയതി ബുധനാഴ്ച വൈകുന്നേരം 3 മണി മുതല്‍ 9 മണിവരെ വേക്ക് സര്‍വ്വീസും വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഫ്യൂണറല്‍ സര്‍വ്വീസും ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വച്ച് നടത്തുന്നതാണ് (Chicago Marthoma Church, 240 Potter Road, Des Plaines, IL 60016). ഫ്യൂണറല്‍ സര്‍വ്വീസിനുശേഷം നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍ (Maryhill Cemetry, 8600 Milwaukee AV, Niles, 60714)വച്ച് മൃതസംസ്‌ക്കാരവും നടത്തുന്നതാണ്.

നവംബര്‍ 15-ാം തീയ്യതി ചൊവ്വാഴ്ച വൈകുന്നരം 6.30ന് ഷിക്കാഗെ മാര്‍ത്തോമ്മാ പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്.


 കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷിബു ഡേവിഡ്‌ (847-420-8846), ഐപ്പ്‌ സി. വര്‍ഗീസ്‌ പരിമണം (224-200-5771)
ഡോണ അലക്‌സ്‌ ഷിക്കാഗോയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക