Image

ചാക്രികകണി...(കവിത: സോയ നായര്‍)

Published on 14 April, 2014
ചാക്രികകണി...(കവിത: സോയ നായര്‍)
വിഷു ആണു
ഓര്‍മ്മപ്പെടുത്തലുമായ്‌
ചലച്ചിത്രപ്പെട്ടിയില
സ്വര്‍ണ്ണത്തുണിപരസ്യങ്ങള്‍

കൊന്നമരം നില്‍ക്കുന്ന
മണ്ണിനു മേല്‍
റിയല്‍ എസ്‌റ്റേറ്റ്‌ മുതലാളികള്‍
ഫ്‌ലാറ്റ്‌ കെട്ടിപ്പൊക്കി...

കര്‍ണ്ണികാരപൂക്കള്‍
അന്യസംസ്ഥാനത്തു നിന്നും
ഇക്കുറി വന്നാല്‍
ഒടുക്കത്തെ വില കൊടുത്ത്‌
പേരിനു ഒരു പിടി വാങ്ങണം...

നൂറിന്റെ നോട്ടു കൊടുത്ത്‌
പച്ചക്കറികിറ്റ്‌ വാങ്ങി
കാഴ്‌ചക്കനികള്‍
വേര്‍ തിരിക്കേണം...
പട്ടും വാല്‍ക്കണ്ണാടിയും
മഞ്ഞലോഹവും
നാണ്യത്തുട്ടുകളും
പ്ലാസ്റ്റര്‍ ഓഫ്‌ പാരിസ്‌ കണ്ണനും
ഓട്ടുരുളിയില്‍ ഭദ്രം...

ഇതെല്ലാം കൂടിചേര്‍ത്ത്‌
കണി ഒരുക്കണം
വിഷുസദ്യ
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യണം

ആഘോഷത്തിനു
മോടി കൂട്ടാന്‍
ക്യൂ നിന്നു വാങ്ങിയ
`ലഹരിനാഗങ്ങളും `
വര്‍ണ്ണപെട്ടിയ്‌ക്കുള്ളിലെ
വിഷുദിനപ്രത്യേകപരിപാടിയും...

വേനല്‍ ചൂടേറ്റു
വാടിയ കൊന്നകൊമ്പിലൊരു
വിഷുപക്ഷി
റിയാലിറ്റി ഷോ ക്കു വേണ്ടി
പാടി പഠിക്കുന്നു
ഉത്തരാധുനികത വിഷുഗാനം....

(എല്ലാ മലയാളികള്‍ക്കും സ്‌നേഹവും ഐശ്വര്യവും സമ്പല്‍സമൃധിയും നിറഞ്ഞ വിഷുദിന ആശംസകള്‍....)

സോയ നായര്‍
ഫിലാഡല്‍ഫിയ.
ചാക്രികകണി...(കവിത: സോയ നായര്‍)
Join WhatsApp News
vaayanakkaaran 2014-04-15 06:38:19
കൊന്നപ്പൂവില്ലാ നാട്ടിൽ പ്രാർത്ഥിച്ചു തുറന്നു ഞാൻ 
കവിതക്കണിക്കായി ഈമലയാളി പത്രം

Ramesh Menon, Bronx, NY 2014-04-15 08:58:11
കൊന്നപൂക്കൾ അന്യ സം സ്ഥാ നത്ത് നിന്ന് വരുന്നത് നാട്ടിലെ കൊന്നമരങ്ങൾ വേനല ചൂടിൽ വാടി യത് കൊണ്ടായിരിക്കും. (വേനല ചൂടെട്റ്റ് വാടിയ കൊമ്പിലൊരു വിഷു പക്ഷി ....ഉത്തരാധുനികത വിഷു ഗാനം... ഇങ്ങനെയുള്ള ഭേദപ്പെട്ട കവിത കൽ കണി കാണാനുണ്ട്.
vaayanakkaaran 2014-04-15 09:20:51
ഇക്കാലത്ത് എഡിറ്റർമാരെക്കുറിച്ച് ഒരു പരാതിയുണ്ട്- ഒന്നും എഡിറ്റ് ചെയ്യാറില്ല എന്ന്. ഈമലയാളി എഡിറ്റർ അത്തരക്കാരനല്ല. എന്റെ കമന്റിനെ തൂലികകൊണ്ട് ഒരു വെട്ട്, രണ്ടു  തുണ്ടം. രണ്ടാം തുണ്ടം ചവറ്റുകൊട്ടയിൽ. കൊള്ളാം. 
വിദ്യാധരൻ 2014-04-15 13:04:41
എഡിറ്റർ കേരളക്കാരനല്ലേ? കൈൽ അരിവാളും ചുറ്റികയും കാണും. ആദ്യം കൊയ്യും പിന്നെ ചുറ്റിക കൊണ്ട് അടിക്കും. വായനക്കാരന്റെ തലയും കാലും കയ്യും ഒക്കെ ഇപ്പഴും അനനങ്ങുന്നുണ്ടല്ലോ? അത് മതി. തല സൂക്ഷിച്ചോണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക