Image

ബോസ്റ്റണില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2011
ബോസ്റ്റണില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു
ബോസ്റ്റണ്‍: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഫ്രമിംഗ്‌ഹാം കത്തോലിക്കാ സമൂഹം, ഈവര്‍ഷത്തെ ഇടവക മധ്യസ്ഥന്റെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ജൂലൈ 8,9,10 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ്‌ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്‌. എട്ടാംതീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ കൊടിയേറ്റം തുടര്‍ന്ന്‌ റവ.ഡോ. ജേക്കബ്‌ ശ്രാമ്പിക്കല്‍ നയിക്കുന്ന വിശുദ്ധ കുര്‍ബാന, ഒമ്പതാംതീയതി ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ആഘോഷമായ പാട്ടുകുര്‍ബാന. മുഖ്യകാര്‍മ്മികന്‍ റവ ഡോ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പിലിനോടൊപ്പം ബോസ്റ്റണിലെ എല്ലാ മലയാളി വൈദീകരും ഈ സമൂഹബലിയില്‍ പങ്കെടുക്കും.

ഫാ. ടോം പുതുശ്ശേരില്‍ ഗായകസംഘത്തിന്‌ നേതൃത്വം കൊടുക്കും. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ തിരുകുടുംബം ഫാമിലി യൂണീറ്റ്‌ ബര്‍ലിംഗ്‌ടണ്‍ ആണ്‌. തിരുനാളിനോട്‌ അനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും മദ്ധ്യസ്ഥന്റെ അനുഗ്രഹം നേടുന്നതിനും മലയാളികളായ എല്ലാവരേയും സ്വാഗതംചെയ്യുന്നതായി ഇടവക വികാരി ഫാ. കുര്യാക്കോസ്‌ വാടാന അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 508 877 6574. പള്ളിയുടെ വിലാസം: 41 Brook Street, Framingham. MA 01701 ജയിസണ്‍ കാച്ചപ്പള്ളി അറിയിച്ചതാണിത്‌.
ബോസ്റ്റണില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക