Image

എസ്‌.ബി. അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ അഭിനന്ദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2011
എസ്‌.ബി. അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ അഭിനന്ദിച്ചു
ന്യൂയോര്‍ക്ക്‌: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ മാര്‍ ജോര്‍ജ്‌ ആലഞ്ചേരില്‍ പിതാവിനെ, ന്യൂയോര്‍ക്കിലെ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അഭിനന്ദിച്ചു.

ചങ്ങനാശേരി എസ്‌.ബി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ ആലഞ്ചേരില്‍ പിതാവ്‌ അലുംമ്‌നി അസോസിയേഷന്റെ ഉപദേശകനും, പ്രചോദകനും ആണെന്നുള്ളത്‌ തിരുമേനിക്ക്‌ അയച്ച സന്ദേശത്തില്‍ സംഘടനാ ഭാരവാഹികള്‍ അനുസ്‌മരിച്ചു. അഭിവന്ദ്യ പിതാവിന്‌ സംഘടനാ അംഗങ്ങള്‍ എല്ലാ മംഗളങ്ങളും നേരുകയും, ഭാവിയിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ സഹായങ്ങളും പ്രോത്സാഹനവും ഉണ്ടാവണമെന്ന്‌ അപേക്ഷിക്കുകയും ചെയ്‌തു. അസോസിയേഷനുവേണ്ടി ജോണ്‍ ചാക്കോ ന്യൂയോര്‍ക്കില്‍ നിന്നും അറിയിച്ചതാണിത്‌.

കഴിഞ്ഞവര്‍ഷം ആലഞ്ചേരില്‍ പിതാവ്‌ അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയ സ്വീകരണത്തിന്റെ ചിത്രങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
എസ്‌.ബി. അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക