Image

കറുത്ത കൈകള്‍ ശക്തമായി ചലിക്കുന്നു (കടന്നു പോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍; ലേഖന പരമ്പര-4:കൊല്ലം തെല്‍മ)

Published on 11 April, 2014
കറുത്ത കൈകള്‍ ശക്തമായി ചലിക്കുന്നു (കടന്നു പോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍; ലേഖന പരമ്പര-4:കൊല്ലം തെല്‍മ)
(കടന്നു പോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (ലേഖന പരമ്പര ഭാഗം 4:)

ഇപ്പോള്‍ നിലവിലിരിക്കുന്ന ദുരൂഹതകള്‍ നിറഞ്ഞ സംഭവങ്ങളാണ്‌ നാള്‍ക്കു മുമ്പേ ഞാന്‍ എഴുതിയ `അമേരിക്കന്‍ ടീനേജര്‍' എന്ന എന്റെ നോവലിലെ ഉള്ളടക്കം. സാത്തന്യ ശക്തികള്‍ അമേരിക്കയിലും മറ്റു ഇതര രാജ്യങ്ങളിലും വ്യാപരിക്കുന്നു. അവരുടെ കറുത്ത കൈകള്‍ ശക്തമായി ചലിക്കുന്നു എന്നതാണ്‌ സത്യം. ഏത്‌ സഥാപനങ്ങളിലും അവരുടെ സംഘടനയിലെ അംഗങ്ങള്‍ ഉണ്ടായിരിക്കുന്നു. ആശുപത്രികള്‍, ഓഫീസുകള്‍, പള്ളിക്കൂടങ്ങള്‍, എന്തിനേറെ പള്ളികളില്‍ പോലും.... എന്നു പറഞ്ഞാല്‍ അതിശയിക്കരുത്‌. കാരണം ചെമ്മരിയാടിന്റെ തോലണിഞ്ഞ കുഞ്ഞാടുകള്‍ അവര്‍ തന്നെ.... അല്ലാതെ ഹിപ്പോക്രൈറ്റുകള്‍ അല്ല.

പാഠശാലാകളില്‍ അവരുടെയൊക്കെ കുട്ടികള്‍ ഉണ്ട്‌. അവര്‍ മറ്റു കുട്ടികളുടെ വിശദവിവരങ്ങള്‍, കുടുംബ പശ്ചാത്തലം തുടങ്ങിയവ രഹസ്യമായി അമ്പേഷിച്ചറിയുകയും അതു ഓര്‍ഗനൈസേഷനുകള്‍ക്ക്‌ കൈമാറുകയും ചെയ്യുന്നു.

നനഞ്ഞ മണ്ണില്‍ കുഴിക്കാന്‍ എളുപ്പമാണെന്ന തത്ത്വം മനസ്സിലാക്കി അവര്‍, അവരുടെ പദ്ധതികളുമായി മുന്നോട്ടു നീങ്ങുന്നു. പിന്നീട്‌ നാം കേള്‍ക്കുന്ന സംഭവങ്ങളാണ്‌ ദുരൂഹതയുടെ കഥ. ടെയ്‌ലര്‍ പറയുന്നു അവര്‍ക്ക്‌ അക്കമുണ്ട്‌ (number) ആറേ, ആറേ, ആറ്‌ (6). കടയില്‍ നിന്നുവാങ്ങുന്ന ഒട്ടുമുക്കാല്‍ സാധനങ്ങളുടെയും വിപണി അവരുടെ കുത്തകയാണ്‌.

ഉദാഹരണത്തിന്‌, നിസ്സാരപ്പെട്ട neosprin (Yellow colour box) അതിന്റെ സ്‌കാനിംഗ്‌ നോക്കിയാല്‍ അവരുടെ അക്കമുണ്ട്‌, മേല്‍ത്തരം ഡിറ്റേര്‍ജന്റ്‌ അതിന്റെ സ്‌കാനിംഗ്‌ നോക്കിയാല്‍ അവരുടെ അക്കമുണ്ടാകും. മറ്റു റെഡിമെയ്‌ഡ്‌ ഭക്ഷണങ്ങള്‍, ക്ലീനിംഗ്‌ സൊലൂഷന്‍സ്‌, പല കൗണ്ടര്‍ ടോപ്‌ മെഡിക്കേഷന്‍സ്‌ എന്നു വേണ്ട, അതിലെ സ്‌കാനിംഗ്‌ പരിശോധിച്ചാല്‍ ഇതു വെളിപ്പെടും.

മറ്റൊരു കാര്യം കൂടി ടെയ്‌ലര്‍ എന്ന കഥാപാത്രം വെളിപ്പെടുത്തുന്നുണ്ട്‌. ഈയിടെയായി ആറേ, ആറേ, ആറ്‌ ഉപയോഗിക്കാതെ മറ്റുള്ളവരെ വഴി തെറ്റിക്കാന്‍, അത്‌ തിരിച്ചിട്ടു അങ്ങനെ ചെയ്യും. അതായത്‌ ഒമ്പതേ, ഒമ്പതേ, ഒമ്പതേ, അല്ലെങ്കില്‍ ആറെ ഒമ്പതേ, ഒമ്പതേ, അല്ലെങ്കില്‍ ഒമ്പതേ, ആറേ, ഒമ്പത്‌. അതായത്‌ 9 തിരിച്ചിട്ടാല്‍ 6. ടെയ്‌ലര്‍ തുടരുന്നു, മിക്ക സെല്‍ഫോണ്‍ കമ്പനികളും അവരുടെ കുത്തകയാണ്‌. ആയതിനാല്‍, മിക്ക സെല്‍ ഫോണ്‍കളിലും ഈ അക്കങ്ങള്‍ ഇടാന്‍ അവര്‍ക്കു പരിഗണനയുണ്ട്‌.

`ധ്വനി' മാസികയില്‍ ഇപ്പോഴും സജീവമായി പ്രസിദ്ധീകരിക്കപ്പെടുന്ന അമേരിക്കന്‍ ടീനേജര്‍ എന്ന നോവല്‍ വായിക്കുമ്പോള്‍ വായനക്കാര്‍ക്കു തോന്നിയേക്കാം, ഇതൊരു അപസര്‍പ്പ കഥപോലെ ഉണ്ടെന്ന്‌. പക്ഷേ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരൂഹതകള്‍ വച്ചു നോക്കുമ്പോള്‍.... ഇവിടുത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ?we need to put the puzzle together? പക്ഷേ ഇപ്പോള്‍ എനിക്കും തോന്നുന്നു, എന്റെ നോവല്‍ ഒരു ഐ ഓപ്പണര്‍ ഉം ഒരു വേക്കപ്പ്‌ കോള്‍ ഉം ആണെന്ന്‌. നോവല്‍, ഫിഷന്‍ ആണു എന്നിരിക്കുകിലും ചില യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തിലാണ്‌ അതെഴുത്തിയത്‌. റെബേക്ക ബ്രൗണ്‍ എഴുത്തിയ ?He came to set the captives free?(അവന്‍ ബന്ധിതരെ മോചിപ്പിക്കുവാന്‍ വന്നു) ഈ പുസ്‌തകം 20 ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്‌. ആമസോണ്‍ ഡോട്ട്‌ കോമില്‍ പോയാല്‍ ഈ പുസ്‌തകത്തെ കുറിച്ചു പഠിക്കാന്‍ സാധിക്കും. സാത്താന്യ ശക്തികള്‍ വളരെ സജീവമാണ്‌. നാം അതറിഞ്ഞിരിക്കണം.

ആ നോവലില്‍ ടെയ്‌ലര്‍ എന്ന കഥാപാത്രത്തെ കൊണ്ടാണ്‌ ഞാന്‍ സത്യം വെളിപ്പെടുത്തുന്നത്‌. ടെയ്‌ലര്‍, തന്റെ റഫ്രിജറേറ്ററിന്റെ ഹാഡില്‍സ്‌ ചങ്ങല കൊണ്ടു കൂട്ടിക്കെട്ടി, കോബിനേഷന്‍ പൂട്ടിട്ടു വച്ചിരിക്കുന്നു. കണ്ടാല്‍ ഹാസ്യമെന്നു തോന്നും, വട്ടാണെന്നു തോന്നു. അപ്പോള്‍ അതിന്റെ കാരണം അവന്‍ പറഞ്ഞത്‌ വായിച്ചാല്‍ വായനക്കാര്‍ ഞെട്ടിയെന്നിരിക്കും.

ഈ അസോസിയേഷന്റെ കാര്യം പറഞ്ഞാല്‍ പോലും വട്ടാണെന്നേ സമൂഹം പറയുകയുള്ളൂ. അതിനാണു അല്‌പ ജ്‌ഞാനം അപകടം എന്നു പറയുന്നത്‌. റെബേക്ക ബ്രൗണിന്റെ മേല്‍ പറഞ്ഞ പുസ്‌തകം എല്ലാ മലയാളികളും വായിക്കണമെന്നു താല്‌പര്യപ്പെടുന്നു. `അമേരിക്കന്‍ ടീനേജര്‍' എന്ന നോവലില്‍ കൂടി എന്താണു വെളിപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നതു എന്നു അപ്പോള്‍ മനസ്സിലാകും.

എന്നു കരുതി, മയക്കുമരുന്നു മാഫിയക്ക്‌ ഇതില്‍ പങ്കില്ല എന്നെല്ല, അവരുടെ കറുത്ത കൈകളും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നുള്ളതും വാസ്‌തവമാണ്‌. ഒരു പക്ഷെ ഈ രണ്ടു സംഘടനകളും സഹോദര സംഘടനകളാണെങ്കിലോ?

കൂട്ടത്തില്‍ പറഞ്ഞോട്ടെ, എനിക്കുണ്ടായ തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ നേതാക്കളെ വേദനിപ്പിച്ചതിനു ആത്മാര്‍ത്ഥമായും ഹൃദയംഗമായും മാപ്പു ചോദിക്കുന്നു. ശ്രീ രവീന്ദ്രന്‍ നാരായണന്റെ `ഒരു തിരോധാനത്തിന്റെ പിറകില്‍' എന്ന ലേഖനം വായിച്ചപ്പോള്‍ JFA സംഘടാകരെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും മാറിക്കിട്ടി. സത്യം അറിഞ്ഞു കഴിഞ്ഞാല്‍ സത്യത്തെ അംഗീകരിക്കാനുള്ള എളിമ, വിനയം കാണിക്കാനുള്ള വിധേയത്വം എഴുത്തുകാരിയായ എനിക്കുണ്ടാകണം. ഞാന്‍ പിടിച്ച മുയലിനു രണ്ടു കൊമ്പു ഉണ്ടെന്നു പറഞ്ഞു ഹൃദയം കഠിനമാക്കാന്‍ ഒരെഴുത്തുകാരിക്കും പറ്റുകയില്ല. സാഹിത്യത്തിന്റെ നേരെ കണ്ണടയ്‌ക്കാനും പറ്റുകയില്ല, കാരണം എഴുത്തുകാര്‍ ലോല ഹൃദയരാണ്‌. താഴ്‌മയും വിനയവും എന്ന മനോഭാവം നല്ല മനസ്സിന്റെ ഉടമയ്‌ക്കുള്ളതാണ്‌.

ഒരിക്കല്‍ മലയാള സാഹിത്യത്തിന്റെ ജനപ്രിയന്‍ സി. രാധാകൃഷ്‌ണന്‍ എന്റെ മറ്റൊരു നോവല്‍ വായിച്ചിട്ടു പറഞ്ഞു, അതിലെ മര്‍മ്മം, ക്ഷണിക്കേണ്ടതിന്റെ ആവശ്യകത, ക്ഷമ ചോദിക്കേണ്ടതിന്റെ ആവശ്യകത.... അങ്ങനെ ചെയ്യുന്നവര്‍ ദൈവത്തിന്റെ കണ്ണിലുണ്ണിയാണെന്നും ആണ്‌. അതു കൊണ്ടു `സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം' ആശംസിച്ചു കൊണ്ടു ഈ ലേഖന പരമ്പര ഇവിടെ പര്യവസാനിക്കുന്നു.
കറുത്ത കൈകള്‍ ശക്തമായി ചലിക്കുന്നു (കടന്നു പോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍; ലേഖന പരമ്പര-4:കൊല്ലം തെല്‍മ)
Join WhatsApp News
Dr.Sheila 2014-04-14 07:40:47
Thelma, I am so disappointed that you ended this issue. We were all enjoying the information what you were trying to share with the readers. Each issue opened our eyes with new information. It was real interesting. Anyway I am looking forward to see your informative articles in the future. Best wishes from Dr. Sheila sahoo
Truth man 2014-04-14 08:28:11
I agreed with Dr.sheila
Dr.Anil 2014-04-14 11:14:06
I agree with Dr. Sheila and the Truth man. Thelma, vimarshakare bhayannittaano ee paranpara paryiavasaanippichath? You should know that there is a big and a large group of readers were enjoying your article parampara, you should not have stopped it abruptly. Dr.Anil Kumar
Admaja 2014-04-14 11:42:40
Thelma, ee parampara nirthi kalanjath ottum shariyaayilla, njangal oru pattam ammamaarkk ee article oraashwasamaayirunnu. Admaja vallie
വിദ്യാധരൻ 2014-04-14 13:37:15
നെഞ്ചത്ത് ആളി കത്തുന്ന വിനയം ഉണ്ടെങ്കിൽ മാത്രമേ ഭാഷയുടെ ദേവിയെ ദർശിക്കാനാവു. അത് ആണായാലും പെണ്ണായാലും. അതിനു. പക്ഷെ വിനയം വേണം. വിനയം വരണം എങ്കിൽ അറിവ് ഉണ്ടാകണം . അറിവെന്നു പറയുന്നത് ഈശ്വരനും. സരസ്വതി ദേവിയാകട്ടെ ആ ദേവി ദേവ ഗണത്തിൽ പെട്ടതും. പക്ഷേ പെണ്ണ് എഴുത്ത് എന്ന് പുച്ചത്തോടെ പറഞ്ഞു നടക്കുന്നവര്ക്ക് എങ്ങനെ ദര്ശനം കിട്ടാൻ.
Mini 2014-04-15 11:22:15
kalakki Thelma, Vidyaadharante nalloru comment kittiyille? athu thanne valiyoru Award alle? Congratulations!! Mini Johnson
Anthappan 2014-04-15 13:49:03
Vidyaadharan is an interesting character in E-malayaalee. I have been watching him in from Web Malayaalee published from Canada. I was also curious to know who this guy was and later abandoned. Most of the writers need recognition and award to move forward in their carrier and writings. If he was really for that kind of award he would have by this time revealed his identity. Keeping his identity anonymous he has greater freedom to write and provoke friends and foe equally. I know there are many people hunting his shadow including some academically qualified and elite who use their writing to pop themselves up in the circle of Brilliant scholarship. And, for them he is a headache but for the good writers he is an encouragement. When people stand for their ethos and values, there will always be resistance. As Gandhi said, “First they will disregard you then they will ridicule you and at the end they will try to eliminate you.” But, such people are the one who impacted our society. I agree with Mini that a good writer can take a good comment as an award because it is without any discrimination. Vidyaadharan keeps this page alive. Thanks for the editor for posting his comments.
Truth man 2014-04-15 16:43:31
Somebody is waiting the award from vidyadaran
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക