Image

ഭൂത് നാഥ് റിട്ടേണ്‍സു’മായി അമിതാഭ് ബച്ചന്‍ വീണ്ടും

Published on 11 April, 2014
ഭൂത് നാഥ് റിട്ടേണ്‍സു’മായി അമിതാഭ് ബച്ചന്‍ വീണ്ടും
2008ല്‍ പുറത്തിറങ്ങിയ ‘ഭൂത് നാഥി’ന്‍െറ തുടര്‍ച്ചയായി ‘ഭൂത് നാഥ് റിട്ടേണ്‍സു’മായി അമിതാഭ് ബച്ചന്‍ വീണ്ടും തിയറ്ററുകളിലേക്ക്. ഏപ്രില്‍ 11നാണ് ഈ ഹൊറര്‍ കോമഡി ചിത്രം റിലീസാകുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂതമായാണ് ബച്ചന്‍ എത്തുന്നത്.
ആദ്യ പതിപ്പില്‍, ഒരു കുടുംബം പുതുതായി ഒരു വീട്ടില്‍ താമസിക്കാനത്തെുമ്പോള്‍ അവിടെയുള്ള ഭൂതം കുടുംബത്തിലെ കുട്ടിയുമായി സൗഹൃദത്തിലാകുന്ന കഥയാണ് പറയുന്നത്.
അതേ കഥാപാത്രമാണ് ‘ഭൂത്നാഥ് റിട്ടേണ്‍സി’ല്‍ വീണ്ടുമത്തെുന്നത്. ഇത്തവണ ഭൂതങ്ങളുടെ ലോകത്ത് ഭൂതനാഥന്‍ കളിയാക്കലിന് ഇരയാകുകയാണ്. കുട്ടികളെ പേടിപ്പിക്കാന്‍ പോലുമാകാത്ത ഭൂതമാണ് താനെന്ന ‘ചീത്തപ്പേര്’ മാറ്റാന്‍ അയാള്‍ വീണ്ടും ഭൂമിയില്‍ എത്തുന്നു. അവിടെ ഗ്രാമീണബാലനായ ആക്രോത്തിന് മാത്രമാണ് ഭൂതനാഥനെ കാണാനാകുന്നത്. അവനാകട്ടെ, ഭൂതനാഥിനെ പേടിയുമില്ല.
പാര്‍ഥ് ബലേറാവുവാണ് ആക്രോത്തായി എത്തുന്നത്. ബോമന്‍ ഇറാനി, ഉഷാ ജാദവ്, അനുരാഗ് കശ്യപ്, സഞ്ജയ് മിശ്ര തുടങ്ങിയവാണ് മറ്റ് താരങ്ങള്‍.
ഷാരൂഖ് ഖാനും രണ്‍ബീര്‍ കപൂറും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. രാം സമ്പത്താണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഭൂത് നാഥ് റിട്ടേണ്‍സു’മായി അമിതാഭ് ബച്ചന്‍ വീണ്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക