Image

ഒക്‌ലഹോമ ഹിന്ദു മിഷന്‍ ഭജന നടത്തി

ശങ്കരന്‍ കുട്ടി, ഒക്‌ലഹോമ Published on 14 November, 2011
ഒക്‌ലഹോമ ഹിന്ദു മിഷന്‍ ഭജന നടത്തി
ഒക്‌ലഹോമ: ഒക്‌ലഹോമ ഹിന്ദു മിഷന്‍ എല്ലാ മാസവും നടത്തിവരാറുള്ള ഭജന്‍ ഈ മാസവും ഭാരതത്തില്‍ നിന്നെത്തിയ തന്ത്രി മുഖ്യരായ മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരി, പെരുമ്പള്ളി ഭാവദാസന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആചരിക്കപ്പെട്ടു.

തന്ത്രിമാരയെത്തിയ ഇവരുടെ പൂജാദി കര്‍മ്മങ്ങള്‍, ഭാഗവതത്തെക്കുറിച്ചുള്ള പ്രഭാഷണം മന്ത്രോച്ഛാരണങ്ങള്‍, എല്ലാത്തിലും പ്രധാനമായ `സര്‍വ ഐശ്വര്യ പൂജ' എന്നിവ എല്ലാവരെയും ഭക്തി സാന്ദ്രത്താല്‍ കുളിരണിയിച്ചു. `ലോകോസമസ്‌താ സുഖിനോ ഭവന്തു' ലോകമെമ്പാടുമുള്ള ജനങ്ങള്‍ സുഖമായിരിക്കട്ട, അല്ലാതെ ചില ജാതികള്‍ മാത്രം, അല്ലാതെ ചില മതത്തിലുള്ളവര്‍ മാത്രം നന്നാവട്ടെ എന്ന്‌ സര്‍വശക്തനായ ദൈവത്തിനോട്‌ അപേക്ഷിക്കരുത്‌ എന്ന്‌ ആവര്‍ത്തിച്ചു ഉറപ്പിക്കുകയും അതാണ്‌ ഹൈന്ദവ സംസ്‌കാരമെന്നും അവര്‍ ഭക്ത ജനങ്ങളെ ഉത്‌ബോധിപ്പിച്ചു.

ആചാര്യന്മാരെ ഡാലസില്‍ നിന്നും ഇവിടെ എത്തിച്ച ഹരി പിള്ള, സന്തോഷ്‌ പിള്ള, സോമന്‍ സി കെ എന്നിവര്‍ക്ക്‌ പ്രസിഡന്റ്‌ ജയചന്ദ്‌ വരിയതോടി നന്ദി പ്രകാശിപ്പിക്കുകയും തുടര്‍ന്ന്‌ നവംബര്‍ പത്തൊന്‍പത്‌ മുതല്‍ ഇരുപത്തിയാറു വരെ ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും തുടര്‍ന്ന്‌ ഡിസംബര്‍ അഞ്ചുമുതല്‍ പന്ത്രണ്ടുവരെ ഡാലസ്‌ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും നടക്കുന്ന ഭാഗവത സപ്‌താഹ യജ്ഞത്തിനു എല്ലാ ഹൈന്തവ വിശ്വാസികളെയും ക്ഷണിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ജയപ്രകാശ്‌ ബിന്ദു ദമ്പതികളുടെ വിഭവ സമൃദ്ധമായ രുചി ഭേദങ്ങള്‍ ഏവര്‍ക്കും നാവിനും മനസ്സിനും സുഖം പകര്‍ന്നു.
ഒക്‌ലഹോമ ഹിന്ദു മിഷന്‍ ഭജന നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക