Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ്: മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, മന്ത്രി ശ്രീ. കെ.എം. മാണി എന്നിവര്‍ പങ്കെടുക്കും

അനില്‍ മാത്യു ആശാരിയത്ത് Published on 14 November, 2011
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ്: മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, മന്ത്രി ശ്രീ. കെ.എം. മാണി എന്നിവര്‍ പങ്കെടുക്കും


ഡാളസ്സ് (ടെക്‌സാസ്): 2012ല്‍ അമേരിക്കയിലെ ഡാളസ്സില്‍ നടക്കുന്ന എട്ടാമത് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, കേരള കോണ്‍ഗ്രസ് നേതാവും കേരള ധനകാര്യ വകുപ്പുമന്ത്രിയുമായ ശ്രീ. കെ.എം. മാണി എന്നിവര്‍ മുഖ്യാതിഥികളായി
പങ്കെടുക്കും.

ഇന്ത്യയില്‍ നിന്നും പ്രത്രേ്യകിച്ച് കേരളത്തില്‍ നിന്ന് നിരവധി രാഷ്ട്രീയ സാമുഹ്യ സാംസ്‌കാരിക നേതാക്കള്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഏലിയാസുകുട്ടി പത്രോസ് അറിയിച്ചു. കൂടാതെ അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും മറ്റ് സാമൂഹിക സാംസ്‌കാരിക നേതാക്കളും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് വിവിധ ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും.

2012 മേയ് 25ാം തീയ്യതി മുതല്‍ 28ാം തീയ്യതി വരെ ഡാളസ്സിലുള്ള ലെഗസി ടൗണ്‍ സെന്ററിലെ മാരിയറ്റ് ഹോട്ടലിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് അരങ്ങേറുന്നത്.

അമേരിക്കയിലെ വിവിധ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സുകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ലോകമെമ്പാടുമുള്ള നിരവധി അംഗങ്ങള്‍ പങ്കെടുക്കുമെന്ന് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഭാരവാഹികള്‍ അറിയിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി വികാസ് നെടുമ്പള്ളില്‍ അറിയിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ്: മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, മന്ത്രി ശ്രീ. കെ.എം. മാണി എന്നിവര്‍ പങ്കെടുക്കുംവേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ്: മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, മന്ത്രി ശ്രീ. കെ.എം. മാണി എന്നിവര്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക