Image

കാവ്യാമാധവന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു

Published on 10 April, 2014
കാവ്യാമാധവന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു
കോഴിക്കോട്: നടി കാവ്യാമാധവന്റെ ഓര്‍മക്കുറിപ്പുകള്‍ ' കഥയില്‍ അല്പം കാവ്യം' വെള്ളിയാഴ്ച പുറത്തിറങ്ങും. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ വൈകീട്ട് അഞ്ചു മണിക്ക് നടക്കും. കഥാകൃത്ത് സി.വി.ബാലകൃഷ്ണന്‍ തിരക്കഥാകൃത്ത് ദീദി ദാമോദരന് കൈമാറി പ്രകാശനം ചെയ്യും. കാവ്യ മറുമൊഴി നിര്‍വഹിക്കും. 

ഗൃഹലക്ഷ്മി ദ്വൈവാരികയില്‍ കാവ്യ എഴുതിയ ഓര്‍മക്കുറിപ്പുകളാണ് ഇപ്പോള്‍ പുസ്തകമാകുന്നത്. ബാല്യവും കൗമാരവും മുതല്‍ ക്യാമറയ്ക്കു മുന്നില്‍ നിന്ന ആദ്യനിമിഷം ഉള്‍പ്പെടെ ജീവിതാനുഭവങ്ങളുടെ നിറപ്പകര്‍ച്ചകള്‍ തന്റെ സ്വാഭാവിക ഭാഷയിലാണ് കാവ്യ എഴുതിയിട്ടുള്ളത്. 'ഈ പുസ്തകം എന്റെ അനുഭവങ്ങളും ഓര്‍മകളുമാണ്. എന്റെ തിരിച്ചറിവുകളാണ്. ' കാവ്യ ആമുഖത്തില്‍ എഴുതുന്നു. കളര്‍ഫോട്ടോ ആല്‍ബം ഉള്‍പ്പെടെ 122 പേജുള്ള പുസ്തകത്തിന് 100 രൂപയാണ് വില.
കാവ്യാമാധവന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക