Image

ഷിക്കാഗോയിലെ പുന്നത്തുറ സംഗമവും പിക്‌നിക്കും ജൂലൈ 9-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2011
ഷിക്കാഗോയിലെ പുന്നത്തുറ സംഗമവും പിക്‌നിക്കും ജൂലൈ 9-ന്‌
ഷിക്കാഗോ: ഷിക്കാഗോയിലും പരിസരങ്ങളിലുമായി താമസിക്കുന്ന പുന്നത്തുറ നിവാസികളുടെ ഈവര്‍ഷത്തെ സംഗമവും പിക്‌നിക്കും ജൂലൈമാസം ഒമ്പതാം തീയതി നടത്തും. പ്രൊസ്‌പക്‌ട്‌ ഹൈറ്റ്‌സിലെ ഡെസ്‌പ്ലെയിന്‍സ്‌ റിവര്‍റോഡ്‌ യൂക്ലിഡ്‌ ഇന്റര്‍സെക്ഷനോട്‌ ചേര്‍ന്നുള്ള ലേക്‌ അവന്യൂ വുഡ്‌സ്‌ ഈസ്റ്റ്‌ പാര്‍ക്ക്‌ (ഗ്രോവ്‌-1) -ല്‍ വെച്ച്‌ ജൂലൈ 9-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതലാണ്‌ പരിപാടികള്‍ നടത്തുന്നത്‌.

ഷിക്കാഗോയിലും പരിസരങ്ങളിലുമായി താമസിക്കുന്ന പുന്നത്തുറ നിവാസികള്‍ക്കും, പുന്നത്തുറയില്‍ നിന്ന്‌ വിവാഹിതരായവര്‍ക്കും പരസ്‌പരം അറിയുന്നതിനും സൗഹൃദം പുതുക്കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന ഈവര്‍ഷത്തെ പുന്നത്തുറ സംഗമത്തിലേക്ക്‌ പുന്നത്തുറയുടെ എല്ലാ അഭ്യുദയകാംക്ഷികളേയും കോര്‍ഡിനേറ്റേഴ്‌സായ ജസ്റ്റിന്‍ തെങ്ങനാട്ട്‌, മാത്തുക്കുട്ടി കടവില്‍, ബോബി കുശക്കുഴിയില്‍, ജോസ്‌ കടമുറിയില്‍, ജിനോ കക്കാട്ടില്‍ എന്നിവര്‍ സ്വാഗതം ചെയ്‌തു. റോയി ചേലമലയില്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക