Image

സഹയാത്രിക (തമ്പി ആന്റണി )

തമ്പി ആന്റണി Published on 07 April, 2014
സഹയാത്രിക (തമ്പി ആന്റണി )

കുന്നിന്‍പുറങ്ങളിലൂടെ
പുല്‍മേടുകളെ തഴുകിയെത്തിയ
കുഞ്ഞികാറ്റിനോട്
ഒരിക്കല്‍ ഞാന്‍ ചോദിച്ചു
' ഞാനും വരെട്ടെയോ നിന്റെകൂടെ '
അന്ന് രമണനോട് പറഞ്ഞതുപോലെ
'പാടില്ല പാടില്ല നമ്മെ നമ്മില്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ'
എന്നൊന്നും പറഞ്ഞതുമില്ല .
അങ്ങെനെയാണ് ഞാന്‍
കാറ്റിനോടൊപ്പം
അപ്പൂപ്പന്‍ താടിപോലെ
പറന്നുതുടങ്ങിയത്
കുന്നിറങ്ങി താഴ്വാരവും താണ്ടി
വെറുതെ തെണ്ടി നടന്നു .
പതുക്കെ പതുക്കെ കാറ്റ്
എന്നെയും
പ്രണയിച്ചു തുടങ്ങിയത്
ഞാന്‍ പോലുമറിഞ്ഞില്ല.
ഇപ്പോള്‍ തോന്നുന്നു
ഈ കാറ്റും പ്രകൃതിയും തന്നെയല്ലേ
എന്റെയും പ്രണയിനി
മരണത്തിലും പിരിയാത്ത
സഹയാത്രിക .

സഹയാത്രിക (തമ്പി ആന്റണി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക