Image

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2011
കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ്‌ നടത്തി
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്‌ വന്‍വിജയമായി. രക്തദാനം മഹാദാനമാണെന്നും നല്ല സ്‌നേഹബന്ധങ്ങള്‍ വളര്‍ത്തിയെടുത്ത്‌ മലയാളികള്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും രക്തദാന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സംഘടനാ പ്രസിഡന്റ്‌ ജീന്‍ പുത്തന്‍പുരയ്‌ക്കല്‍ ആവശ്യപ്പെട്ടു.

സംഘടനാ ഭാരവാഹികളായ ബിജി ഫിലിപ്പ്‌ എടാട്ട്‌, ജിബിന്‍ ഈപ്പന്‍, വരുണ്‍ വാഴപ്പള്ളി, എബി ഈപ്പന്‍, ക്രിസ്റ്റഫര്‍ സൈലസ്‌, നിക്കി നങ്ങിച്ചവീട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ബിജി ഫിലിപ്പ്‌ എടാട്ട്‌ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക