Image

വിവാഹം കഴിക്കുന്നെങ്കില്‍ രണ്‍ബീറിനെ തന്നെ: ആലിയ ഭട്ട്‌

Published on 06 April, 2014
വിവാഹം കഴിക്കുന്നെങ്കില്‍ രണ്‍ബീറിനെ തന്നെ: ആലിയ ഭട്ട്‌
താന്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ അത്‌ രണ്‍ബീറിനെ ആയിരിക്കുമെന്ന്‌ ബോളിവുഡ്‌ സുപ്പര്‍ താരം ആലിയ ഭട്ട്‌ പറഞ്ഞു. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ കോഫി വിത്ത്‌ കരണ്‍ എന്ന പരിപാടിയിലാണ്‌ ആലിയ അഭിപ്രായ പ്രകടനം നടത്തിയത്‌.

രണ്‍ബീറിനെ കുറിച്ച്‌ പറയുകയാണെങ്കില്‍ വളരെ സ്‌നേഹസന്‌പന്നനാണ്‌ അദ്ദേഹം. സ്‌നേഹിക്കണമെന്ന്‌ ആര്‍ക്കും തോന്നിപ്പോകും. രണ്‍ബീറിനോട്‌ ആദ്യമായി സംസാരിച്ച ആ നിമിഷം ഞാന്‍ ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു.

എന്നാല്‍ തന്റെ ആഗ്രഹം രണ്‍ബീറിനൊഴികെ മറ്റെല്ലാവര്‍ക്കും അറിയാമെന്നും അവര്‍ പറഞ്ഞു.

പ്രണയ ഗോസിപ്പുകളുടെ കാര്യത്തില്‍ ആലിയയും രണ്‍ബീറും ഒട്ടും പിന്നിലല്ല. സ്റ്റുഡന്റ്‌ ഒഫ്‌ ദ ഇയര്‍ എന്ന തന്റെ അരങ്ങേറ്റ സിനിമയിലെ നായകന്‍ വരുണ്‍ ധവാന്റെ പേരുമായി ചേര്‍ത്തും ആലിയയെ കുറിച്ച്‌ ഗോസിപ്പ്‌ ഇറങ്ങി. പിന്നീടത്‌ സിദ്ധാര്‍ത്ഥ്‌ മല്‍ഹോത്രയുടെ പേരിനൊപ്പമായി. ഏറ്റവും ഒടുവില്‍ ആലിയയുടെ പേരുമായി ചേര്‍ത്ത്‌ കേട്ട കഥ അര്‍ജുന്‍ കപൂറിന്റേതാണ്‌. പക്ഷേ ആലിയ അതൊക്കെ ചിരിച്ചു തള്ളുകയാണ്‌.

ബോളിവുഡിലെ ചുള്ളന്‍ കാമുകന്മാരില്‍ ഒരാളായ രണ്‍ബീര്‍ ഏറ്റവും ഒടുവില്‍ പ്രണയിച്ചത്‌ കത്രീന കൈഫിനെയായിരുന്നു.
വിവാഹം കഴിക്കുന്നെങ്കില്‍ രണ്‍ബീറിനെ തന്നെ: ആലിയ ഭട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക