Image

മുസ്‌ലീം വിരുദ്ധം: `നോഹ'യ്‌ക്ക്‌ മലേഷ്യയിലും വിലക്ക്‌

Published on 05 April, 2014
മുസ്‌ലീം വിരുദ്ധം: `നോഹ'യ്‌ക്ക്‌ മലേഷ്യയിലും വിലക്ക്‌
കോലാലംമ്പൂര്‍: മുസ്‌ലീം വിരുദ്ധമെന്ന്‌ ആരോപിച്ച്‌ ഹോളിവുഡ്‌ സിനിമ `നോഹ' മലേഷ്യയില്‍ നിരോധിച്ചു. മത ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നതുപോലെയല്ല സിനിമയില്‍ നോഹയെ ചിത്രീകരിക്കുന്നതെന്നാണ്‌ ആരോപണം.

നേരത്തെ യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചിത്രത്തിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്‌ട്‌. ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ സര്‍വകലാശാല ചിത്രത്തിനെതിരെ പ്രത്യേക ഫത്വയും പുറപ്പെടുപ്പിച്ചിട്ടുണ്‌ട്‌. റസല്‍ ക്രോ, ആന്റണി ഹോപ്‌കിന്‍സ്‌, എമ്മ വാട്‌സണ്‍ എന്നിവര്‍ അഭിനയിച്ച ചിത്രം ഹോളിവുഡിലെ ബിഗ്‌ ബജറ്റ്‌ ചിത്രമാണ്‌. പാരമൗണ്‌ട്‌ പിക്‌ച്ചേഴ്‌സ്‌ 125 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.
മുസ്‌ലീം വിരുദ്ധം: `നോഹ'യ്‌ക്ക്‌ മലേഷ്യയിലും വിലക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക