Image

ഇംഗ്ലീഷിനോട്‌ താത്‌പര്യം: നമിത

Published on 05 April, 2014
ഇംഗ്ലീഷിനോട്‌ താത്‌പര്യം: നമിത
ഇപ്പോള്‍ പന്ത്രണ്ടാംക്ലാസ്‌ പരീക്ഷ എഴുതി ഫലംകാത്തിരിക്കുന്ന നമിതയ്‌ക്ക്‌ ഇംഗ്ലീഷിനോടാണ്‌ കൂടുതല്‍ താല്‍പര്യം. ഇംഗ്ലീഷ്‌ ഐച്ഛികമായി എടുത്ത്‌ ബിരുദപഠനം നടത്താനാണ്‌ നമിതയുടെ അടുത്ത പ്ലാന്‍. കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ ബിരുദ കോഴ്‌സിനായി കൊച്ചിയിലെ സെന്റ്‌ തെരേസാസ്‌ കോളെജില്‍ ചേരാനാണ്‌ തനിയ്‌ക്കാഗ്രഹമെന്ന്‌ നമിത പറയുന്നു. സെന്റ്‌ തെരേസാസ്‌ ശരിയ്‌ക്കും പറഞ്ഞാല്‍ ഒരു സ്റ്റാര്‍ കോളെജാണ്‌. മലയാളത്തിലെ പല നടിമാരും അവിടെനിന്നും പഠിച്ചിറങ്ങിയവരാണ്‌, ചിലര്‍ ഇപ്പോള്‍ അവിടെ വിദ്യാര്‍ത്ഥികളാണ്‌. ഇതിനെല്ലാമുള്ള സൗകര്യം നോക്കി നമിത തിരുവനന്തപുരത്തുനിന്നും അടുത്തിടെ എറണാകുളത്തേയ്‌ക്ക്‌ താമസം മാറ്റിയിട്ടുണ്ട്‌. പരീക്ഷയെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ഒരു റിലാക്‌സ്‌ മൂഡിലാണ്‌ നമിത. ഒഴിവുകാലം ആഘോഷമാക്കാനാണെങ്കില്‍ കൈനിറയെ ചിത്രങ്ങളുമുണ്ട്‌. കൂടാതെ ഒന്നിലേറെ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ലോ പോയിന്റാണ്‌ റിലീസിന്‌ തയ്യാറായിരിക്കുന്ന ഒരു ചിത്രം
ഇംഗ്ലീഷിനോട്‌ താത്‌പര്യം: നമിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക