മലയാളിയുടെ പ്രവാസജീവിതത്തെ ആസ്പദമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘പത്തേമാരി’യില്‍ മമ്മൂട്ടി നായകനാകും.
‘ആദാമിന്‍െറ മകന് അബു’, ‘കുഞ്ഞനന്തന്‍െറ കട’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലീം അഹമ്മദ് ഒരുക്കുന്ന ഈ ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കും. കഴിഞ്ഞചിത്രമായ കുഞ്ഞനന്തന്‍െറ കടയിലും മമ്മൂട്ടിയായിരുന്നു നായകന്. മമ്മൂട്ടി അവതരിപ്പിക്കുന്ന പള്ളിക്കല്‍ നാരായണന്‍െറ പ്രവാസജീവിതത്തിന്‍െറ വിവിധഘട്ടകളാണ് കഥാസന്ദര്ഭങ്ങളാകുന്നത്. സിദ്ദിഖ്, ശ്രീനിവാസന്, സലീംകുമാര്‍, ജോയ് മാത്യൂ തുടങ്ങിയവര്‍ അഭിനയിക്കും. നായിക തീരുമാനമായിട്ടില്ല. ശബ്ദലേഖനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. സലീാ അഹമ്മദിന്‍െറ മുന്‍ചിത്രങ്ങളെപ്പോലെ മധു അമ്പാട്ടാണ് ഛായാഗ്രഹണം.
പ്രവാസജീവിതത്തെ ആസ്പദമാക്കി മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുമെന്ന് ‘കുഞ്ഞഞനന്തന്െറ കട’യുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ തന്നെ സലിം അഹമ്മദ് ‘മാധ്യമ’ത്തോട് വെളിപ്പെടുത്തിയിരുന്നു.