Image

ചുംബിച്ചില്ല, കരണത്തടിച്ചുമില്ല; എല്ലാം നുണക്കഥയെന്ന്‌ നടി നഗ്‌മ

Published on 04 April, 2014
ചുംബിച്ചില്ല, കരണത്തടിച്ചുമില്ല; എല്ലാം നുണക്കഥയെന്ന്‌ നടി നഗ്‌മ
ഡല്‍ഹി: തന്നെ ആരും ചുംബിച്ചില്ലെന്നും താനാരുടെയും കരണത്തടിച്ചിട്ടില്ലെന്നും നടി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

മീററ്റിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയും നടിയുമായ നഗ്മയെ പ്രചാരണ പരിപാടിക്കിടെ കടന്നു പിടിക്കുകയും പരസ്യമായി ചുംബിക്കുകയും ചെയ്‌ത ദൃശ്യങ്ങളും വീഡിയോകളും സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകളില്‍ തരംഗമായിരുന്നു. മീററ്റിലെ ഒരു പ്രചാരണ പരിപാടിയ്‌ക്കിടെ പ്രാദേശിക എം എല്‍ എയായ ഗജരാജ്‌ സിംഗ്‌ നഗ്മയെ ചുംബിച്ചത്‌ വിവാദമായിരുന്നു.

നിയമ സഭാംഗമായ ഗജരാജ്‌ സിംഗ്‌ മകളോടെന്നപോലെയാണ്‌ തന്നോടിടപെട്ടതെന്നാണ്‌ നഗ്മ പറയുന്നത്‌. ചില കാര്യങ്ങള്‍ തന്നോട്‌ സംസാരിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചതെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ നടപടിയേടുക്കേണ്ട കാര്യമില്ലെന്നും നഗ്മ വ്യക്തമാക്കി.

അതിനുശേഷം കഴിഞ്ഞ വെള്ളിയാഴ്‌ച മീററ്റില്‍ തന്നെ പൊതു പരിപാടില്‍ പങ്കെടുക്കാനെത്തിയ നഗ്മയെ ഒരു യുവാവ്‌ ചുംബിച്ചു. ഇയാള കരണത്തടിച്ച്‌ മാറ്റിയ നഗ്മ ഇനിയും ഇത്തരത്തില്‍ ദുരനുഭവമുണ്ടായാല്‍ താന്‍ മീററ്റിലേക്ക്‌ പ്രചാരണ പരിപാടിയ്‌ക്കായി വരില്ലൈന്ന്‌ വരെ പറഞ്ഞു. ചുംബന ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകളിലൂടെ വന്‍ പ്രചാരണം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം നഗ്മയ്‌ക്ക്‌ കൂടുതല്‍ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കുകയും ചെയ്‌തിരുന്നു.
ചുംബിച്ചില്ല, കരണത്തടിച്ചുമില്ല; എല്ലാം നുണക്കഥയെന്ന്‌ നടി നഗ്‌മചുംബിച്ചില്ല, കരണത്തടിച്ചുമില്ല; എല്ലാം നുണക്കഥയെന്ന്‌ നടി നഗ്‌മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക