Image

ഇന്ത്യയില്‍ ഇന്ന്‌ നിലനില്‍ക്കുന്നത്‌ എണ്ണക്കമ്പനികളുടെ ആധിപത്യം: പി. ശ്രീരാമകൃഷണന്‍

ഷക്കീബ്‌ കൊളക്കാടന്‍ Published on 12 November, 2011
ഇന്ത്യയില്‍ ഇന്ന്‌ നിലനില്‍ക്കുന്നത്‌ എണ്ണക്കമ്പനികളുടെ ആധിപത്യം: പി. ശ്രീരാമകൃഷണന്‍
റിയാദ്‌: ഇന്ത്യാ രാജ്യത്ത്‌ ഇന്ന്‌ ജനാധിപത്യത്തിനു പകരം എണ്ണക്കമ്പനികളുടെ ആധിപത്യമാണ്‌ നിലനില്‍ക്കുന്നതെന്നും എണ്ണക്കമ്പനികള്‍ തങ്ങള്‍ക്ക്‌ തോന്നും പോലെ വില വര്‍ദ്ധിപ്പിക്കുന്നത്‌ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ മാത്രമേ രാജ്യം ഭരിക്കുന്ന മന്‍മോഹന്‍ സര്‍ക്കാരിനു കഴിയുന്നുള്ളൂവെന്നും ഡി.വൈ എഫ്‌ഐ അിലേന്ത്യാ പ്രസിഡന്റ്‌ പി. ശ്രീരാമകൃഷണന്‍ എംഎല്‍എ പറഞ്ഞു. ദവാദ്‌മി കൈരളി പ്രവാസി സംഘത്തിന്റെ വാര്‍ഷിക സമ്മേളനം ടെലഫോണിലൂടെ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ശ്രീരാമകൃഷ്‌ണന്‍.

പ്രവാസികള്‍ക്കായി ഏറെ ആശ്വാസ നടപടികള്‍ ചെയ്‌തത്‌ ഇടതുപക്ഷമാണെന്നും ഇപ്പോള്‍ കേരളം ഭരിക്കുന്ന യുഡിഎഫ്‌ സര്‍ക്കാരോ, കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരോ പ്രവാസികള്‍ക്കായി ഒന്നും ചെയ്യാന്‍ തയാറാകുന്നില്ലെന്നും ശ്രീരാമകൃഷണന്‍ പറഞ്ഞു.

റിയാദില്‍ കേളി കലാ സാംസ്‌കാരിക വേദി രക്ഷാധികാരി സമിതി അംഗങ്ങളായ മുഹമ്മദ്‌ കുഞ്ഞ്‌ വള്ളിക്കുന്നം, കേളി ട്രഷറര്‍ സുരേന്ദ്രന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. റസാക്ക്‌ വാഴക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജോയിന്റ്‌ സെക്രട്ടറി സുലൈമാന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മോഹനന്‍, പ്രകാശന്‍, ഷാജി എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനം യുപി ഹംസയെ പ്രസിഡന്റായും മോഹനന്‍, ടിക്‌സണ്‍ എന്നിവരെ വൈസ്‌ പ്രസിഡന്റുമാരായും പ്രിയേഷ്‌ എലത്തൂരിനെ സെക്രട്ടറിയായും സുലൈമാന്‍, ഷാജി എന്നിവരെ ജോയിന്റ്‌ സെക്രട്ടറിമാരായും അപ്പു മുട്ടത്തറയെ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.
ഇന്ത്യയില്‍ ഇന്ന്‌ നിലനില്‍ക്കുന്നത്‌ എണ്ണക്കമ്പനികളുടെ ആധിപത്യം: പി. ശ്രീരാമകൃഷണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക