തിരക്ക് മൂലം നടി ശ്വേത മേനോന് കേള്‍വി എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയതായി
റിപ്പോര്‍ട്ട്. ഹാഷിം മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോജ് കെ
ജയന്, ഹേമന്ദ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തുന്നു. ചിത്രത്തില്‍ നായികയെ
അവതരിപ്പിയ്ക്കുന്നത് ശ്വേതയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ അനുഭവിക്കുന്ന തമിഴ് സിനിമയുടേയും ചില ഷോകളുടേയും തിരക്ക്
മൂലമാണ് തനിയ്ക്ക് കേള്‍വിയില്‍ അഭിനയിക്കാന്‍ കഴിയാത്തതെന്നും ശ്വേത. ജയറാം,
പ്രഭു എന്നിവര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമായ തുണൈ മുതലവര്‍ ആണ് ശ്വേതയുടെ പുതിയ
പ്രോജക്ട്. മലയാളത്തില്‍ ചലച്ചിത്രങ്ങള്‍ കൂടാതെ തന്നെ മഴവില്‍ മനോരമ
ഉള്‍പ്പെടയുള്ള ചാനലുകളില്‍ അവതാരകയായും ശ്വേത എത്തുന്നുണ്ട്.