Image

ആന്‍ അഗസ്റ്റില്‍ ബഹുഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നു

Published on 03 April, 2014
ആന്‍ അഗസ്റ്റില്‍ ബഹുഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നു
നടി ആന്‍ അഗസ്റ്റിന്‍ ബഹുഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്‌. മറാത്തി നടനും നിര്‍മ്മാതാവുമായ സ്വപ്‌നില്‍ ശേത്‌കര്‍ ഒരുക്കുന്ന നിര്‍മോണ്‍ എന്ന ബഹുഭാഷാ ചിത്രത്തിലാണ്‌ ആന്‍ അഭിനയിക്കുന്നത്‌.

എന്നാല്‍ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്നും നടി പറഞ്ഞു. എല്‍സമ്മ എന്ന ആണ്‍കുട്ടിയെന്ന ലാല്‍ ജോസ്‌ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആന്‍ അര്‍ജുനന്‍ സാക്ഷി, ത്രീ കിങ്‌സ്‌, ഓര്‍ഡിനറി, െ്രെഫഡേ, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. ശ്യാമപ്രസാദ്‌ ഒരുക്കിയ ആര്‍ടിസ്റ്റ്‌ എന്ന ചിത്രത്തിലാണ്‌ ആന്‍ ആവസാനമായി അഭിനയിച്ചത്‌.
ആന്‍ അഗസ്റ്റില്‍ ബഹുഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക