Image

ബ്‌ളസന്‍ ജോര്‍ജ്‌ ടൂര്‍ണമെന്റ്‌: ഹ്യൂസ്റ്റന്‍ നൈറ്റ്‌സ്‌ വിജയികള്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 12 November, 2011
ബ്‌ളസന്‍ ജോര്‍ജ്‌ ടൂര്‍ണമെന്റ്‌: ഹ്യൂസ്റ്റന്‍ നൈറ്റ്‌സ്‌ വിജയികള്‍
ഡാലസ്‌: ഇര്‍വിംഗ്‌ സെന്റര്‍ പാര്‍ക്ക്‌ സ്റ്റേഡിയത്തില്‍ അരങ്ങേറിയ അവേശോജ്വലമായ പതിനാലാം ബ്‌ളസന്‍ ജോര്‍ജ്‌ മെമ്മോറിയല്‍ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റിന്റെ കലാശക്കൊട്ടിലില്‍ ഹ്യൂസ്റ്റണ്‍ നൈറ്റ്‌സ്‌ ആതിഥേയരായ ഡാലസ്‌ സ്‌ട്രൈക്കേഴ്‌സിലെ പരാജയപ്പെടുത്തി കിരീടം നേടി.

ടൂര്‍ണമെന്റ പ്രസിഡന്റ്‌ സുനില്‍ തലവടി അതിഥി ടീമുകള്‍ക്കും വോളിബോള്‍ പ്രേമികള്‍ക്കും സ്വാഗതം പറഞ്ഞു. ഡെന്‍വര്‍, ഒക്‌ലഹോമ, ഹ്യൂസ്റ്റന്‍, ഫോര്‍ട്ട്‌വര്‍ത്ത്‌, കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസ്‌, ഡാലസ്‌ സ്‌ട്രൈക്കേഴ്‌സ്‌ തുടങ്ങിയ ടീമുകള്‍ മത്‌സരത്തില്‍ പങ്കെടുത്തു. മുഖ്യാതിഥിയായിരുന്ന നടന്‍ തമ്പി ആന്റണിയും സജി നായരും(ശബരി വില്ല) സംയുക്തമായി ടൂര്‍ണമെന്റ്‌ ഉത്‌ഘാടനം ചെയ്‌തു.
റോബിന്‍ തോമസ്‌(ഹൂസ്റ്റന്‍ നൈറ്റ്‌സ്‌) മികച്ച ഡിഫന്‍സീവ്‌ പ്‌ളേയറായും റോബിന്‍ ജോസഫ്‌ (ഡാലസ്‌)മികച്ച ഒഫന്‍സീവ്‌ പ്‌ളേയറായും തി്‌രഞ്ഞെടുക്കപ്പെട്ടു. എംവിപിയായി തിരഞ്ഞെടുക്കപ്പെട്ട റിന്തുവിന്‌ (ഹൂസ്റ്റന്‍ നൈറ്റ്‌സ്‌) ലോസന്‍ ട്രാവല്‍സ്‌ എംഡി ബിജു തോമസ്‌ ക്യാഷ്‌ അവാര്‍ഡ്‌ സമ്മാനിച്ചു.

ഡാലസ്‌ സ്‌ട്രൈക്കേഴ്‌സ്‌ ടീം കമ്മിറ്റിയംഗങ്ങളായ തങ്കച്ചന്‍, സണ്ണി സേവി, ഷിബു എന്നിവര്‍ ചേര്‍ന്ന്‌ ടൂര്‍ണടമന്റ വിജയമാക്കിത്തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിച്ചു. കെവിഎന്‍എന്‍എ ചെയര്‍മാന്‍ തോമസ്‌ ഫിലിപ്പ്‌ അതിഥികളെ പരിചയപ്പെടുത്തി.
ബ്‌ളസന്‍ ജോര്‍ജ്‌ ടൂര്‍ണമെന്റ്‌: ഹ്യൂസ്റ്റന്‍ നൈറ്റ്‌സ്‌ വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക