Image

ഐശ്വര്യ അജിത്തിന്റെ നായിക

Published on 01 April, 2014
ഐശ്വര്യ അജിത്തിന്റെ നായിക
തമിഴിലെ സൂപ്പര്‍ നടന്‍ അജിത്തിന്റെ നായികയായി ഐശ്വര്യ എത്തുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. സംവിധായകന്‍ ഷങ്കര്‍ ഒരുക്കുന്ന സൂപ്പര്‍ചിത്രത്തില്‍ തല അജിത്തിന്റെ നായികയായി ഐശ്വര്യ എത്തുമെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌. ചിത്രത്തിന്റെ കഥ കേട്ട്‌ അജിത്ത്‌ സമ്മതം അറിയിച്ചുവെന്നും ഐശ്വര്യയാണ്‌ നായികയാകാന്‍പോകുന്നുവെന്നതാണ്‌ അജിത്തിനെ ആകര്‍ഷിച്ച പ്രധാന ഘടകമെന്നുമാണ്‌ കോടമ്പാക്കത്ത്‌ കേള്‍ക്കുന്ന കഥകള്‍.

ഇതിന്‌ മുന്‌പ്‌ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ അജിത്തും ഐശ്വര്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്‌. യാദൃശ്ചികമായിട്ടായിരുന്നു ഷങ്കര്‍ അജിത്ത്‌ കൂടിക്കാഴ്‌ചയെന്നും അറിയുന്നു. ഇപ്പോള്‍ ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രത്തിലാണ്‌ അജിത്ത്‌ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്‌ പിന്നാലെ ശിവ സംവിധാനംചെയ്യുന്ന ചിത്രത്തിലായിരിക്കും അജിത്ത്‌ അഭിനയിക്കുക. അതുംകഴിഞ്ഞായിരിക്കും ശങ്കര്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയെന്നാണ്‌ അറിയുന്നത്‌. ഇപ്പോള്‍ വിക്രം നായകനാകുന്ന ഐ എന്ന വമ്പന്‍ ചിത്രത്തിന്റെ ജോലിത്തിരക്കിലാണ്‌ ശങ്കര്‍. 100കോടിയ്‌ക്കുമേല്‍ മുതല്‍മുടക്കുള്ള ചിത്രം ഏപ്രിലോ, മെയിലോ റിലീസ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
ഐശ്വര്യ അജിത്തിന്റെ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക