Image

‘തുപ്പാക്കി’ക്ക് ശേഷം വിജയിനെ നായകനാക്കി അടുത്തപടം ‘കത്തി’

Published on 01 April, 2014
 ‘തുപ്പാക്കി’ക്ക് ശേഷം  വിജയിനെ നായകനാക്കി അടുത്തപടം ‘കത്തി’

വിജയിനെ നായകനാക്കി ‘തുപ്പാക്കി’ക്ക് ശേഷം എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന മാസ് ചിത്രത്തിന് ഒടുവില്‍ നല്ല മൂര്‍ച്ചയുള്ള പേര് കിട്ടി. ചിത്രത്തിന് ‘കത്തി’ എന്ന് പേരിട്ടതായി വാര്‍ത്തകള്‍.
ഷൂട്ടിങ് തുടങ്ങി ഏറെക്കാലമായിട്ടും ചിത്രത്തിന് പേരിട്ടിരുന്നില്ല. ഇതിനിടെ ചിത്രത്തിന്‍െറ പേര് ‘ധീരന്‍’ എന്നാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.
സാമന്തയാണ് ‘കത്തി’യിലെ നായിക. നീല്‍ നിതിന്‍ മുകേഷ്, തോട്ടാ റോയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇപ്പോള്‍ ഹൈദരാബാദിലാണ് ചിത്രീകരണം നടക്കുന്നത്. ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു നേരത്തെ ചിത്രീകരണം.
അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജോര്‍ജ് വില്യംസാണ് കാമറാമാന്‍. ദീപാവലിക്ക് ചിത്രം റിലീസാകും.
 ‘തുപ്പാക്കി’ക്ക് ശേഷം  വിജയിനെ നായകനാക്കി അടുത്തപടം ‘കത്തി’
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക