Image

മലങ്കരസഭകളുടെ ഐക്യം വിദൂര സ്വപ്‌നമല്ല (ഫാ. ജോണ്‍സണ്‍ പുഞ്ചകോണം )

ഫാ. ജോണ്‍സണ്‍ പുഞ്ചകോണം Published on 01 April, 2014
മലങ്കരസഭകളുടെ ഐക്യം വിദൂര സ്വപ്‌നമല്ല (ഫാ. ജോണ്‍സണ്‍ പുഞ്ചകോണം )
മലങ്കര സഭയിലെ ഐക്യം തന്റെ സ്വപ്‌നമാണെന്ന്‌ നിയുക്ത പാത്രിയാര്‍ക്കീസ്‌ മാര്‍ അപ്രേം കരിം കൂറിലോസിന്റെ ആഗ്രഹം അതീവ പ്രതീക്ഷയോടെയാണ്‌ മലങ്കരയിലെ സാധാരണക്കാരായ ബഹുഭൂരിപക്ഷം വിശ്വാസികളും കാണുന്നത്‌. മലങ്കര സഭയിലെ ബഹുഭൂരിപക്ഷംവരുന്ന സാധാരണകാരായ വിശ്വാസികളും, നല്ലൊരുശതമാനം വൈദീകരും അനുരന്‌ജനവും, ഐക്യവും കാംഷിക്കുന്നവരാണ്‌. എന്നാല്‍ സ്വാര്‍ത്ഥമതികളായ ചിലനേതാക്കന്മാര്‍ തങ്ങളുടെ സ്ഥാനവും അധികാരവും നഷ്ട്‌ടപ്പെടുമോ എന്ന ഭയംമൂലം മനപൂര്‍വ്വം വിശ്വാസികളില്‍ വിഷം കുത്തിവക്കുകയും, എന്ത്‌ സംഭവിച്ചാലും സഭയെ രണ്ടായി പിരിക്കണമെന്ന്‌ വാശിപിടിക്കുകയും ചെയ്യുന്നു. ഇക്കൂട്ടരുടെ പിടിവാശി മൂലമാണ്‌ പലപ്പോഴും ഇരു വിഭാഗങ്ങളും പരസ്‌പരം വിട്ടുവീഴ്‌ചക്ക്‌ തയ്യാറായി മുന്നോട്ടുവന്നെങ്കിലും അത്‌ നടക്കാതെ പോയത്‌. ഇനിയും നാം തെരുവില്‍ തമ്മിലടിച്ചും, നിരാഹാരം കിടന്നും, കോടതികള്‍ കയറിയിറങ്ങിയും, വാര്‍ത്താ മാധ്യമങ്ങളിലൂടെ ലോകത്തിനു മുന്‍പില്‍ പരിഹാസപാത്രങ്ങളാകണമോ എന്ന്‌ ഇരുകൂട്ടരും മനസിരുത്തി ചിന്തിക്കണം?

ഓര്‍ത്തോഡോക്‌സ്‌ യാക്കോബായ സഭാവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസപരമായി യാതൊരു ഭിന്നതയും നിലനില്‌ക്കുന്നില്ല എന്നതാണ്‌ സത്യം. അന്ത്യോക്യന്‍ പാത്രിയര്‌ക്കീസിനു കീഴിലാണ്‌ ഇതര സഭകളിലെ തലവന്മാര്‍ എന്ന വാദമാണ്‌ `വിശ്വാസം` എന്നപേരില്‍ സഭാതര്‍ക്കങ്ങള്‍ക്ക്‌ വഴിവെച്ചിട്ടുള്ളത്‌ എന്നതാണ്‌ സത്യം. സുറിയാനിസഭയുമായി സത്യേകവിശ്വാസത്തിലും, വി.കുര്‍ബാന സംസര്‍ഗത്തിലും ഐക്യത്തില്‍ കഴിയുന്ന സഭകളാണ്‌ എത്യോപ്യന്‍, എറിത്രിയന്‍, അലക്‌സാണ്ട്രിയന്‍, അര്‍മേനിയന്‍ സഭകള്‍, ഈ സഭകളൊന്നും അന്ത്യോക്യന്‍ പാത്രിയര്‌ക്കീസിനു കീഴിലാണ്‌ തങ്ങളുടെ സഭകള്‍ എന്ന്‌ പഠിപ്പിക്കുന്നില്ല. അന്ത്യോക്യന്‍ പാത്രിയര്‌ക്കീസ്‌ പോലും അങ്ങനെ വാദിക്കുന്നില്ല. മലങ്കര സഭയുമായുള്ള ബന്ധത്തില്‍ മാത്രം ഈ അപ്രമാദിത്വം വേണമെന്നുള്ള വാദം നിലനില്‌ക്കുകയില്ല. ഒറിയന്റല്‍ ഓര്‌ത്തഡോക്‌സ്‌ സഭകളില്‍ പ്രഥമ സ്ഥാനത്തു നില്‌ക്കുന്ന അലക്‌സാണ്ട്രിയന്‍ പാത്രിയര്‍ക്കീസ്‌ വി.മര്‍ക്കോസിന്റെ പിന്‌ഗാമിത്വമാണ്‌ പിന്തുടരുന്നത്‌. അവര്‍ പത്രോസിന്റെ കൈവെപ്പു വഴിയുള്ളവര്‍ക്ക്‌ പ്രത്യേക സ്ഥാനമൊന്നും നല്‍കുന്നില്ല. അദേഹത്തിന്‌ തന്നെക്കാള്‍ മൂപ്പും, സ്ഥാനവും, നേതൃത്വവും നല്‌കി അന്ത്യോക്യന്‍ പാത്രിയര്‍ക്കീസ്‌ ബഹുമാനിക്കുന്നു. ഇവിടെ വിശ്വാസവിഷയമല്ല തര്‍ക്കം. പിന്നെയെന്തിന്‌ മലങ്കര സഭയുടെ വിശ്വാസകാര്യത്തില്‍ വി. പത്രോസ്‌തോമശ്ലീഹാ തര്‍ക്കം പറഞ്ഞു വിശ്വാസവിഷയമാക്കി കോടതികള്‍ കയറിയിറങ്ങണം എന്ന്‌ ഇരുവിഭാഗവും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പലര്‍ക്കും അധികാരവും സ്ഥാനമാനങ്ങളുമാണ്‌ വിഷയം. അതുകൊണ്ടാണ്‌ വിഭജിച്ചു പിരിയാം എന്ന്‌ വാദിക്കുന്നത്‌. ക്രിസ്‌ത്യാനികളുടെ ഇടയിലെ വിഭാഗീയത അപമാനമാണ്‌. െ്രെകസ്‌തവരുടെ ഇടയിലെ വിഭജനങ്ങള്‍ നൊമ്പരപ്പെടുത്തുന്നതും അപമാനകരവുമാണ്‌, അതോടൊപ്പം അത്‌ സുവിശേഷ പ്രഘോഷണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്‌തുനാമം ഐക്യവും കൂട്ടായ്‌മയുമാണ്‌ സൃഷ്ടിക്കേണ്ടത്‌. അല്ലാതെ വിഭജനമല്ല. നമ്മുടെയിടയില്‍ പരസ്‌പര ബന്ധവും കൂട്ടായ്‌മയും ഉളവാക്കാനാണ്‌ യേശു വന്നത്‌. അല്ലാതെ നമ്മളെ വിഭജിതരാക്കാനല്ല. `ക്രിസ്‌തു ഇവിടെ വിഭജിക്കപ്പെടുകയാണോ? ക്രിസ്‌തു ഒരിക്കലും വിഭജിതനായിട്ടില്ല. എന്നാല്‍ സത്യസന്ധതയോടും സങ്കടത്തോടും കൂടി നാം സമ്മതിക്കേണ്ടിയിരിക്കുന്നു `നമ്മുടെ സമൂഹങ്ങള്‍ വിഭജനത്തില്‍ ജീവിക്കുന്നുവെന്നും അത്‌ ക്രിസ്‌തുവിന്‌ അപമാനകരമാണെന്നും.' െ്രെകസ്‌തവഐക്യം സാധ്യമാക്കാന്‍ പ്രാര്‍ത്ഥനയും, എളിമയും, നിരന്തരമായ മാനസാന്തരവും ആവശ്യമാണെന്നുമുള്ള സത്യം ഇനിയെങ്കിലും നാം ഉള്‍കൊള്ളണം.

1995 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‌ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ 1995 ആഗസ്റ്റ്‌ ഒന്നിന്‌ പുറപ്പെടുവിച്ച കല്‌പ്പനയില്‍ ഇപ്രകാരം പറയുന്നു. (ഋ 175/1995)... മലങ്കരയുടെ ഐക്യവും, സമാധാനവും, ഭാവിയും നിങ്ങളുടെ കൈകളിലാണ്‌. നമ്മുടെ കര്‍ത്താവിനു ഫലപ്രദമായി സാക്ഷ്യം വഹിക്കുന്നതിലേക്കായി നിങ്ങള്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും നാം ശ്ലൈഹിക വാഴ്വു വാഗ്‌ദാനം ചെയ്യുന്നു. പുത്രന്‍ സത്യമായി പിതാവിനാല്‍ അയക്കപ്പെട്ടവനാണ്‌ എന്ന്‌ ലോകം വിസ്വസിക്കുന്നതിലേക്ക്‌, താനും പിതാവും ഒന്നയിരിക്കുന്നത്‌ പോലെ തന്റെ ശിഷ്യന്മാരും ഒന്നയിരിക്കനമെന്നത്രെ നമ്മുടെ കര്‍ത്താവ്‌ ആഗ്രഹിച്ചത്‌. മനുഷ്വാവതാരത്തിനെതിരായ ഏറ്റവും മോശപ്പെട്ട സാക്ഷ്യം വിഭജിതസഭയാണ്‌. തുന്നല്‍ ഇല്ലാത്ത മേല്‌തോട്ടു അടിവരെ മുഴുവനും നെയ്‌തെടുത്ത കര്‍ത്താവിന്റെ അങ്കിയായിരിക്കണം വി.സഭ. സൌഖ്യം പ്രാപിക്കാത്ത കുഷ്‌ഠ രോഗിയുടെ കീറിപറിഞ്ഞ ഉടയാട ആയിരിക്കേണ്ടതല്ല പരിശുദ്ധസഭ. ആദ്യം ഓരോ വിഭാഗത്തിലും ആഭ്യന്തരമായും, പിന്നീട്‌ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ തമ്മിലും ഉള്ള അനുരന്‌ജനമായിരിക്കണം എല്ലാ െ്രെകസ്‌തവരുടെയും ആത്യന്തിക ലക്ഷ്യമെന്നു നാം വിശ്വസിക്കുന്നു..... മലങ്കരയില്‍ ക്രിസ്‌തീയ സാക്ഷ്യം വിഫലമാക്കുന്ന ഇപ്പോഴത്തെ ഈ വിഭജനം അവസാനിപ്പിക്കുന്നതിനായി നിങ്ങള്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും നാം നന്മ നേരുന്നു...`

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവായുടെ മലങ്കര മെത്രാപൊലീത്ത സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്‌ സുപ്രീംകോടതി ശരിവച്ചതിനെ തുടര്‍ന്ന്‌ 2002 ജൂലൈ 16ന്‌ പുറപ്പെടുവിച്ച (117/2002) കല്‌പനയില്‍ പറയുന്നതുകൂടി ഇതിനോട്‌ ചേര്‍ത്ത്‌ നാം മനസിലാക്കണം. `....വ്യവഹാരങ്ങളില്‍ നിന്നും, വിദ്വേഷങ്ങളില്‍ നിന്നും, സങ്കുചിതമായ താല്‍പര്യങ്ങളില്‍ നിന്നും നാം ദൈവ രാജ്യ മഹത്വത്തിലേക്ക്‌ മുഖം തിരിക്കണം... കക്ഷി പിരിവുകളും, തെറ്റിധാരണകളും നില നിന്ന കാലത്ത്‌ വാക്കും പ്രവര്‍ത്തിയും, ചിന്തയും മൂലം പരസ്‌പരം ഉണ്ടാക്കിയ മുറിവുകളെ നമുക്ക്‌ സുഖപ്പെടുത്താം. അപ്രകാരം സഭയില്‍ പരസ്‌പരം വന്നു പോയിട്ടുള്ള തെറ്റ്‌കുറ്റങ്ങള്‍ക്ക്‌ നിങ്ങളുടെ ആത്മീയ പിതാവായ ബലഹീനനായ നാം ക്ഷമ ചോദിക്കുന്നു...'

ഇന്ന്‌ ഈ പരിശുദ്ധപിതാക്കന്മാര്‍ സ്വര്‍ഗീയസന്നിധിയിലേക്ക്‌ ചേര്‍ക്കപ്പെട്ടിരിക്കുന്നു. മലങ്കര സഭയുടെ ഐക്യം സ്വര്‍ഗത്തിലിരുന്നുകാണുവാനെങ്കിലും നാം ഇനിയെങ്കിലും അവസരമൊരുക്കണം. െ്രെകസ്‌തവ ലോകത്തിനുതന്നെ അപമാനമായ കാലികപ്രസക്തിയില്ലത്തതും, കാലഹരണപ്പെട്ടതുമായ വാദങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്‌ നാം തെരുവില്‍ തമ്മിലടിക്കുന്നത്‌. ഇവിടെ എന്ത്‌ െ്രെകസ്‌തവ സാക്ഷ്യമാണ്‌ നാം ലോകത്തിനു നല്‌കുന്നത്‌ എന്ന്‌ ഇരു വിഭാഗവും ചിന്തിച്ചാല്‍ നന്ന്‌.
മലങ്കരസഭകളുടെ ഐക്യം വിദൂര സ്വപ്‌നമല്ല (ഫാ. ജോണ്‍സണ്‍ പുഞ്ചകോണം )
Join WhatsApp News
Ben 2014-04-01 12:38:56
നന്നായി എഴുതി . പക്ഷെ ഒരു പ്രയോച്ചനവും ഇല്ല. വിദ്യാഭ്യാസമുള്ളവർ പോലും ഈ കസേര മോഹികല്ക്ക് കീ ജയ് വിളിക്കുന്നവർ ആണ്. അവര്ക്കും എന്തെങ്കിലും ഒക്കെ സ്ഥാനങ്ങൾ കിട്ടും. സഭ രണ്ടായി നിന്ന് അടിക്കുന്നതിൽ ആണ് രാഷ്ട്രീയ പര്ടികല്ക്കും ഇഷ്ടം . ഈ രണ്ടു വിഭാഗങ്ങളും ഇന്ന് മറ്റു കൃസ്ത്യാനികൾക്ക് അപമാനം ആണ്. ഇവരെ ഓര്ത് പ്രത്തിക്കാം . സത്യത്തിൽ വിശ്വാസികൾക്ക് ഈ നേതാക്കന്മാരെ കൊണ്ട് അല്ല ..അവര്ക്ക് ജനങ്ങളെ കൊണ്ടാണ് ആവശ്യം. കര്തവിനെ ഇവര്ക്ക് അവശ്യം ഇല്ല.
Jose Mathew 2014-04-01 14:04:23
well written. Thank you Acha. I don't know whether you are a Jacobite or Orthodox or catholic. But I know you are a christian. You said it.  മലങ്കര സഭയിലെ ബഹുഭൂരിപക്ഷംവരുന്ന സാധാരണകാരായ വിശ്വാസികളും, നല്ലൊരുശതമാനം വൈദീകരും അനുരന്‌ജനവും, ഐക്യവും കാംഷിക്കുന്നവരാണ്‌. എന്നാല്‍ സ്വാര്‍ത്ഥമതികളായ ചിലനേതാക്കന്മാര്‍ തങ്ങളുടെ സ്ഥാനവും അധികാരവും നഷ്ട്‌ടപ്പെടുമോ എന്ന ഭയംമൂലം മനപൂര്‍വ്വം വിശ്വാസികളില്‍ വിഷം കുത്തിവക്കുകയും, എന്ത്‌ സംഭവിച്ചാലും സഭയെ രണ്ടായി പിരിക്കണമെന്ന്‌ വാശിപിടിക്കുകയും ചെയ്യുന്നു. ഇക്കൂട്ടരുടെ പിടിവാശി മൂലമാണ്‌ പലപ്പോഴും ഇരു വിഭാഗങ്ങളും പരസ്‌പരം വിട്ടുവീഴ്‌ചക്ക്‌ തയ്യാറായി മുന്നോട്ടുവന്നെങ്കിലും അത്‌ നടക്കാതെ പോയത്‌. ഇനിയും നാം തെരുവില്‍ തമ്മിലടിച്ചും, നിരാഹാരം കിടന്നും, കോടതികള്‍ കയറിയിറങ്ങിയും, വാര്‍ത്താ മാധ്യമങ്ങളിലൂടെ ലോകത്തിനു മുന്‍പില്‍ പരിഹാസപാത്രങ്ങളാകണമോ എന്ന്‌ ഇരുകൂട്ടരും മനസിരുത്തി ചിന്തിക്കണം? You are absolutely right.

Also I agree with Ben...ഈ രണ്ടു വിഭാഗങ്ങളും ഇന്ന് മറ്റു കൃസ്ത്യാനികൾക്ക് അപമാനം ആണ്. ഇവരെ ഓര്ത് പ്രത്തിക്കാം . സത്യത്തിൽ വിശ്വാസികൾക്ക് ഈ നേതാക്കന്മാരെ കൊണ്ട് അല്ല ..അവര്ക്ക് ജനങ്ങളെ കൊണ്ടാണ് ആവശ്യം. കര്തവിനെ ഇവര്ക്ക് അവശ്യം ഇല്ല.

Let's pray for these churches, these leaders and Bishops for the Spirit of Union (Christ). 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക