Image

പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും: ഗൗതമി നായര്‍

Published on 01 April, 2014
പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും: ഗൗതമി നായര്‍
പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന്‌ പുതുമുഖ നടി ഗൗതമി നായര്‍ പറഞ്ഞു. സിനിമയെക്കാള്‍ കൂടുതല്‍ ശ്രദ്ധ പഠനത്തിന്‌ കൊടുക്കേണ്‌ടതു കൊണ്‌ട്‌ മാത്രമാണ്‌ സിനിമ ഉപേക്ഷിക്കുന്നതെന്ന്‌ താരം വ്യക്തമാക്കിയിട്ടുണ്‌ട്‌. വര്‍ഷത്തില്‍ ഒരു സിനിമ മതിയെന്നാണ്‌ ഈ നടിയുടെ തീരുമാനം. മാത്രമല്ല അതും സ്‌ക്രിപ്‌റ്റ്‌ ഇഷ്ടപ്പെട്ടാല്‍ മാത്രം. ആദ്യചിത്രം സെക്കന്റ്‌സിന്റെ സംവിധയകനായ ശ്രീനാഥ്‌ രാജേന്ദ്രന്റെ കൂതറ എന്ന ചത്രത്തിലാണു ഗൗതമി ഇപ്പോള്‍ അഭിനയിച്ചുകൊണ്‌ടിരിക്കുന്നത്‌. മങ്കീസ്‌ എന്ന ചിത്രത്തിലേക്കു കൂടി ഈ നടി കരാറായിട്ടുണ്‌ട്‌.

പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്‌ടതുകൊണ്‌ട്‌ ഗൗതമി കരാറൊപ്പിട്ട സിനിമയില്‍ നിന്നും പിന്മാറിയെന്നാണ്‌ കേള്‍ക്കുന്നത്‌. ഗൗതമി തന്നെയാണ്‌ ഈ കാര്യം അറിയിച്ചത്‌. ആസിഫ്‌ അലി നായകനാകുന്ന ടിടി ടൗണ്‍ ടു ടൗണ്‍ എന്ന ചിത്രത്തില്‍ നിന്ന്‌ താന്‍ പിന്മാറുന്നുവെന്ന്‌ ഗൗതമി അറിയിച്ചു.
പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും: ഗൗതമി നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക