Image

നടി ഉര്‍വശി പുനര്‍ വിവാഹിതയായി

Published on 31 March, 2014
നടി ഉര്‍വശി പുനര്‍ വിവാഹിതയായി
തിരുവനന്തപുരം: പ്രശസ്‌ത നടി ഉര്‍വശി പുനര്‍ വിവാഹിതയായി. പുനലൂര്‍ സ്വദേശിയായ ശിവനാണ്‌ വരന്‍. രഹസ്യമായി നടത്തിയ രജിസ്റ്റര്‍ വിവാഹം  അഭിമുഖത്തിലൂടെയാണ്‌ താരം വെളിപ്പെടുത്തിയത്‌. ഉര്‍വശിയുടെ മരിച്ചു പോയ സഹോദരന്‍ കമലിന്റെ അടുത്ത സുഹൃത്താണ്‌ ശിവനെന്നും ആ വഴി വീട്ടുകാര്‍ ആലോചിച്ച്‌ നടത്തിയതാണ്‌ വിവാഹമെന്നും ഉര്‍വശി പറയുന്നു.

അങ്ങനെ ഒരു നല്ല സുഹൃത്തിനെ എനിക്ക്‌ കിട്ടിയെന്നാണ്‌ ഉര്‍വശി വിവാഹത്തെ കുറിച്ച്‌ പറയുന്നത്‌. പുനലൂര്‍ സ്വദേശിയായ ശിവന്‍ വര്‍ഷങ്ങളായി ചെന്നൈയില്‍ ബില്‍ഡിങ്‌ കമ്പനി നടത്തുകയാണ്‌. വിവാഹ ശേഷം ഇരുവരും ഒരുമിച്ച്‌ ചെന്നൈയിലാണ്‌ ഇപ്പോള്‍ താമസം. ശിവന്റെ ആദ്യ വിവാഹമാണിത്‌.
നടി ഉര്‍വശി പുനര്‍ വിവാഹിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക